ജയം തുടര്‍ന്ന് കംഗാരുക്കള്‍

ബംഗളൂരു: രണ്ടാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനെ 62 റണ്‍സിനു തകര്‍ത്ത് ഓസ്ട്രേലിയ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. 368 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് 45.3 ഓവറില്‍ 305 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോസ് നേടിയ പാക്കിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (163), മിച്ചല്‍ മാര്‍ഷ് (121) എന്നിവരുടെ മികവില്‍ ഓസീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 367 റണ്‍സ് നേടി. വാര്‍ണറാണ് കളിയിലെ താരം. ഒരു ഘട്ടത്തില്‍ 400 കടക്കുമെന്ന് തോന്നിയ ഓസീസിനെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷഹീന് ഷാ അഫ്രിദിയും മൂന്നു വിക്കറ്റ് നേടിയ ഹാരിസ് റൗഫുമാണ് തടഞ്ഞത്.
വന്‍ ലക്ഷ്യത്തിലേക്ക് ഗംഭീരതുടക്കമാണ് പാക്കിസ്ഥാന് ഓപ്പണര്‍മാര്‍ നല്‍കിയത്. 134 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന് ജയ പ്രതീക്ഷ നല്‍കിയിരുന്നു. പാക്കിസ്ഥാനായി ഇമാം ഉള് ഹഖ് (70), അബ്ദുള്‍ ഷഫീഖ് (64), മുഹമ്മദ് റിസ്വാന് (46) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ആദം സാംപ നാലും മാര്‍കസ് സ്റ്റോയിനിസും കമ്മിൻസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Source link