റോം: ഡൊമെനിക്കോ ബെരാർഡിയുടെ ഇരട്ട ഗോൾ മികവിൽ 2024 യൂറോ യോഗ്യത ഫുട്ബോളിൽ ഇറ്റലിക്കു ജയം. ഗ്രൂപ്പ് സിയിൽ ഇറ്റലി 4-0ന് മാൾട്ടയെ പരാജയപ്പെടുത്തി. 45+1, 63 മിനിറ്റുകളിലാണ് ബെരാർഡിയുടെ ഗോളുകൾ. ജിയകോമ ബൊണവെഞ്ചുറ (22’), ഡേവിഡ് ഫ്രാറ്റെസി (90+3’) എന്നിവരും അസൂറികൾക്കായി വലകുലുക്കി. ജയത്തോടെ ഇറ്റലി പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇത്രതന്നെ പോയിന്റുള്ള യുക്രെയ്നിനെ ഗോൾ വ്യത്യാസത്തിലാണ് പിന്നോട്ട് തള്ളിയത്. 13 പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നിൽ. യുക്രെയ്ൻ 2-0ന് നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചു.
ഗ്രൂപ്പ്എച്ചിൽ ഡെന്മാർക്ക് 3-1ന് കസാഖിസ്ഥാനെയും സ്ലോവേനിയ 3-0ന് ഫിൻലൻഡിനെയും പരാജയപ്പെടുത്തി. 16 പോയിന്റ് വീതമായി സ്ലോവേനിയ ഒന്നാമതും ഡെന്മാർക്ക് രണ്ടാമതുമാണ്.
Source link