SPORTS
റഷീദ്… റഷീദ്… ആവേശ വരവേൽപ്പ്
ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നതിനു സമാനമായ ആവേശ വരവേൽപ്പാണ് ഇംഗ്ലണ്ടിനെതിരേ അഫ്ഗാന്റെ റഷീദ് ഖാൻ ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോൾ ന്യൂഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരാധകർ നൽകിയത്. റഷീദ്… റഷീദ്…
വിളികൾ ഗാലറിയിൽ മുഴങ്ങി. ആവേശം ബാറ്റിൽ ആവാഹിച്ച റഷീദ് ഖാൻ നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തുകയും ചെയ്തു. 22 പന്തിൽ മൂന്ന് ഫോറിന്റെ സഹായത്തോടെ 23 റണ്‍സായിരുന്നു റഷീദ് ഖാന്റെ സന്പാദ്യം.
Source link