ഇ​​തേ​​തു ക​​ങ്കാ​​രു ! നി​​ർ​​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ന് ഓ​​സ്ട്രേ​​ലി​​യയും ശ്രീലങ്കയും ഇന്ന് നേർക്കുനേർ…


ല​​ക്നോ: ക​​ണ്ട​​വ​​ർ ക​​ണ്ട​​വ​​ർ ചോ​​ദി​​ച്ച​​ത് ഒ​​ന്നു​​മാ​​ത്രം, 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന ക​​ങ്കാ​​രു ഏ​​ത് ക​​ങ്കാ​​രു​​വാ​​ണ്? ചോ​​ദ്യ​​ത്തി​​ന് കാ​​ര​​ണം ഒ​​ന്നു​​മാ​​ത്രം, അ​​ഞ്ചു ത​​വ​​ണ ഏ​​ക​​ദി​​ന ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ 2023 ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​ന്ത്യ​​യോ​​ട് ആ​​റ് വി​​ക്ക​​റ്റി​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 134 റ​​ണ്‍​സി​​നു​​മാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ തോ​​ൽ​​വി. ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും (199, 177) ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്കോ​​ർ​​ബോ​​ർ​​ഡ് 200 ക​​ണ്ടി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന് ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങു​​ക​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ. ല​​ക്നോ​​വി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ലാ​​ണ് മ​​ത്സ​​രം. ര​​ണ്ട് ടീ​​മും ക​​ളി​​ച്ച ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ടെ​​സ്റ്റ് ടീ​​മോ? ഓ​​സീ​​സ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗി​​ന് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​ലൊ​​രു പോ​​രാ​​ട്ട​​വേ​​ദി​​യി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ക​​രു​​ത്തി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന വി​​മ​​ർ​​ശ​​നം. ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, സ്റ്റീ​​വ് സ്മി​​ത്ത്, മാ​​ർ​​ന​​സ് ല​​ബൂ​​ഷെ​​യ്ൻ ഇ​​വ​​രെ​​ല്ലാം ക്വാ​​ളി​​റ്റി ബാ​​റ്റ​​ർ​​മാ​​രാ​​ണെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. എ​​ന്നാ​​ൽ, ടെ​​സ്റ്റ് വേ​​ദി​​യ​​ല്ലി​​തെ​​ന്ന​​താ​​ണ് പ്ര​​ശ്നം. മാ​​ത്ര​​മ​​ല്ല, മി​​ച്ച​​ൽ മാ​​ർ​​ഷ്, ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ, മാ​​ർ​​ക​​സ് സ്റ്റോ​​യി​​ൻ​​സ് എ​​ന്നി​​വ​​ർ​​ക്കൊ​​ന്നും ആ​​വ​​ശ്യ സ​​മ​​യ​​ത്ത് ശോ​​ഭി​​ക്കാ​​ൻ സാ​​ധി​​ച്ചു​​മി​​ല്ല. 10 ടീം ​​മ​​ത്സ​​രി​​ക്കു​​ന്ന വേ​​ദി​​യി​​ൽ -1.846 റ​​ണ്‍​റേ​​റ്റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ് ഓ​​സ്ട്രേ​​ലി​​യ.

അ​​വ​​സാ​​നം ക​​ളി​​ച്ച എ​​ട്ട് ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​ഴി​​ലും ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ബാ​​റ്റിം​​ഗി​​ൽ മാ​​ത്ര​​മ​​ല്ല, ഫീ​​ൽ​​ഡി​​ലും ഓ​​സ്ട്രേ​​ലി​​യ ഈ ​​ലോ​​ക​​ക​​പ്പി​​ൽ ദ​​യ​​നീ​​യ​​മാ​​ണ്. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ആ​​റ് ക്യാ​​ച്ച് ഓ​​സീ​​സ് വി​​ട്ടു​​ക​​ള​​ഞ്ഞു. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇ​​ത്ര​​യും ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ മ​​റ്റൊ​​രു ടീ​​മി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ അ​​ഞ്ച് ക്യാ​​ച്ചാ​​ണ് ഓ​​സീ​​സ് ഫീ​​ൽ​​ഡ​​ർ​​മാ​​ർ നി​​ല​​ത്തി​​ട്ട​​ത്. ല​​ങ്ക​​ൻ പ്ര​​ശ്നം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 102 റ​​ണ്‍​സി​​നും പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ആ​​റ് വി​​ക്ക​​റ്റി​​നും പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ശ്രീ​​ല​​ങ്ക​​യു​​ടെ വ​​ര​​വ്. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും (326, 344) ല​​ങ്ക 300 റ​​ണ്‍​സി​​ൽ അ​​ധി​​കം സ്കോ​​ർ ചെ​​യ്തു. എ​​ന്നി​​ട്ടും ജ​​യി​​ക്കാ​​ൻ ല​​ങ്ക​​യ്ക്കു സാ​​ധി​​ച്ചി​​ല്ല. അ​​ത്ര​​യ്ക്ക് ദ​​യ​​നീ​​യ​​മാ​​ണ് അ​​വ​​രു​​ടെ ബൗ​​ളിം​​ഗ്. 7.86 ശ​​രാ​​ശ​​രി​​യി​​ലാ​​ണ് ശ്രീ​​ല​​ങ്ക​​ൻ ബൗ​​ള​​ർ​​മാ​​ർ ഈ ​​ലോ​​ക​​ക​​പ്പി​​ൽ റ​​ണ്‍​സ് വ​​ഴ​​ങ്ങു​​ന്ന​​ത്. കു​​ശാ​​ൽ മെ​​ൻ​​ഡി​​സി​​ന്‍റെ ബാ​​റ്റിം​​ഗ് ഫോ​​മു​​കൊ​​ണ്ട് (76, 122) ശ്രീ​​ല​​ങ്ക ക​​ര​​ക​​യ​​റി​​ല്ലെ​​ന്ന് ചു​​രു​​ക്കം.


Source link

Exit mobile version