SPORTS

അഫ്ഗാൻ ട്രെഞ്ച് ; ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചു


ന്യൂ​​ഡ​​ൽ​​ഹി: അ​ഫ്ഗാ​ൻ ട്രെ​ഞ്ചി​ൽ അ​ക​പ്പെ​ട്ട് ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് പോ​രാ​ളി​ക​ളു​ടെ ര​ക്തം​വാ​ർ​ന്നു. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ വ​ന്പ​ൻ അ​ട്ടി​മ​റി​യി​ലൂ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ഫ്ഗാ​നി​സ്ഥാ​ന് ആദ്യ ജ​യം. 69 റ​ൺ​സി​നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. 285 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 40.3 ഓ​വ​റി​ൽ 215ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ഏകദിന ലോകകപ്പിൽ അഫ്ഗാന്‍റെ രണ്ടാ മത്തെ ജയമാണ്. മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്്ത്തി​യ മു​ജീ​ബ് ഉ​ർ റഹ്‌മാനും റഷീ​ദ് ഖാ​നും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് ന​ബിയുമാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും തി​ള​ങ്ങി​യ മു​ജീ​ബ് ഉ​ർ റഹ്‌മാ​നാ​ണ് കളിയിലെ താ​രം. അ​ഫ്ഗാ​ൻ ഓ​​പ്പ​​ണ​​ർ റ​​ഹ്‌​മാ​​നു​​ള്ള ഗു​​ർ​​ബാ​​സി​​ന്‍റെ ( 57 പ​ന്തി​ൽ 80) വെ​​ടി​​ക്കെ​​ട്ട് ബാ​റ്റിം​ഗി​നു ക​ടി​ഞ്ഞാ​ണി​ടാ​ൻ ഇം​​ഗ്ലീ​​ഷ് ബൗ​​ള​​ർ​​മാ​​ർ പ​​ണി​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ഗു​​ർ​​ബാ​​സ് പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ മ​​ധ്യ​​നി​​ര ക​​ളി​​മ​​റ​​ന്നു. എ​ങ്കി​ലും ലോ​​ക​​ക​​പ്പ് ച​രി​ത്ര​ത്തി​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ​ര​​ണ്ടാ​​മ​​ത്തെ സ്കോ​​ർ (284) പ​ടു​ത്തു​യ​ർ​ത്താ​ൻ അ​ഫ്ഗാ​നു സാ​ധി​ച്ചു. 2019 ലോ​​ക​​ക​​പ്പി​​ൽ വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രേ നേ​​ടി​​യ 288 റ​​ണ്‍​സാ​​ണ് ഒ​​ന്നാ​​മ​​ത്. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ഗു​​ർ​​ബാ​​സ് ത​​ക​​ർ​​ത്ത​​ടി​​ക്കു​​ക​​യും ഇ​​ബ്രാ​​ഹിം സ​​ദ്രാ​​ൻ മി​​ക​​ച്ച പി​​ന്തു​​ണ ന​​ൽ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ 114 റ​​ണ്‍​സാ​​ണ് അ​​ഫ്ഗാ​​ൻ നേ​ടി​യ​​ത്. 48 പ​​ന്തി​​ൽ 28 റ​​ണ്‍​സെ​​ടു​​ത്ത സ​​ദ്രാ​​നെ മ​​ട​​ക്കി ആ​​ദി​​ൽ റ​​ഷീ​​ദ് ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. പി​​റ​​കെ റ​​ഹ്‌​മ​​ത്ത് ഷാ​​യും (3) റ​​ഷീ​​ദി​​ന് മു​​ന്നി​​ൽ വീ​​ണു.

ഇ​​ക്രാം അ​​ലി​​ഖി​​ലി​​ന്‍റെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ചു. 66 പ​​ന്തി​​ൽ നി​​ന്ന് 58 റ​​ണ്‍​സു​​മാ​​യി ഇ​​ക്രാം മി​​ക​​വ് കാ​​ണി​​ച്ച​​തോ​​ടെ അ​​ഫ്ഗാ​​ൻ സ്കോ​​ർ 250 ക​​ട​​ന്നു. റ​​ഷീ​​ദ് ഖാ​​നും (23), മു​​ജീ​​ബ് ഉ​​ൽ റ​​ഹ്‌​മാ​​നും (28) ഇ​​ക്രാ​​മി​​ന് ഉ​​റ​​ച്ച പി​​ന്തു​​ണ ന​​ൽ​​കി​​യ​​തോ​​ടെ സ്കോ​​ർ 284ൽ ​​എ​​ത്തി​. സ്കോ​ർ​ബോ​ർ​ഡി​ൽ മൂ​ന്നു റ​ണ്‍​സു​ള്ള​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ന് ഓ​പ്പ​ണ​ർ ജോ​ണി ബെ​യ​ർ​സ്്റ്റോ​യെ (2) ഫ​സാ​ൽ​ഖ് ഫ​റൂ​ഖി വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി. ജോ ​റൂ​ട്ടി​നും (11) ക്രീ​സി​ൽ അ​ധി​ക നേ​രം നി​ൽ​ക്കാ​നാ​യി​ല്ല. സ്കോ​ർ 68ലെ​ത്തി​യ​പ്പോ​ൾ ഡേ​വി​ഡ് മ​ലാ​നെ​യും (32) ന​ഷ്ട​മാ​യ​തോ​ടെ ഇം​ഗ്ല​ണ്ട് പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് ഹാ​രി ബ്രൂ​ക്കി​ലും ക്യാ​പ്റ്റ​ൻ ജോ​സ് ബ​ട്‌ലറി​ലു​മാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ൾ. എ​ന്നാ​ൽ ഈ ​സ​ഖ്യം 23 റ​ണ്‍​സ് ചേ​ർ​ത്ത​ശേ​ഷം പി​രി​ഞ്ഞു. ബ​ട്‌ലറെ (9) ന​വീ​ൻ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. ലി​യാം ലി​വിം​ഗ്സ്റ്റ​ണും (10) പു​റ​ത്താ​യ​തോ​ടെ അ​ഫ്ഗാ​നി​ക​ൾ മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കി. ഹാരി ബ്രൂ​ക്ക് (66) അ​ർ​ധ സെ​ഞ്ചു​റി ക​ട​ന്ന് ഇം​ഗ്ല​ണ്ടി​ന് പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ജ​യം അ​ക​ലെ​യാ​യി​രു​ന്നു. സ്കോ​ർ അഫ്ഗാൻ: 284 (49.5) റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ് 80(57) ഇ​ക്രാം അ​ലി​ഖി​ൽ 58 (66) മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ 28(16) ആ​ദി​ൽ റ​ഷീ​ദ് 3/42 മാ​ർ​ക്ക് വു​ഡ് 2/50 ഇം​ഗ്ല​ണ്ട് 215 (40.3) ഹാ​രി ബ്രൂ​ക്ക് 66(61) ഡേ​വി​ഡ് മ​ലാ​ൻ 32(39) റ​ഷീദ് ഖാ​ൻ 3/37 മു​ജീ​ബ് ഉ​ർ റ​ഹ്‌മാ​ൻ 3/51 മു​ഹ​മ്മ​ദ് ന​ബി 2/16


Source link

Related Articles

Back to top button