കോഴിക്കോട്: പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടത്തല്ല്. കോഴിക്കോട് വാണിമേലിലാണ് സിനിമാസ്റ്റൈൽ കൂട്ടത്തല്ല് അരങ്ങേറിയത്.ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഇ കെ വിജയൻ എംഎൽഎയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാണിമേൽ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി മുഴുവനും പൂർത്തിയായിരുന്നു.എന്നാൽ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിരുന്നില്ല. പണി പൂർത്തിയാവും മുമ്പ് ഉദ്ഘാടനം തീരുമാനിക്കുകയായിരുന്നു. ഇതിൽ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് പ്രതിഷേധ കൂട്ടായ്മയും നടക്കുന്നുണ്ടായിരുന്നു. പ്രതിഷേധക്കൂട്ടായ്മ നടക്കുന്നതിന് സമീപത്ത് പടക്കം പൊട്ടിക്കാൻ നടത്തിയ ശ്രമമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂട്ടയടിയിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല. വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് പാലം.നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം 2018ലെ പ്രളയ സമയത്താണ് തകർന്നത്.
Source link
പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടയടി, പണി തീരുംമുമ്പ് ഉദ്ഘാടനം നടത്തിയത് പ്രകോപനമായി

