SPORTS

2028 ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ്: ഉ​റ​പ്പി​ച്ചു


ലോ​സ് ആ​ഞ്ച​ല​സ്: 2028ൽ ​ന​ട​ക്കു​ന്ന ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​ന്പി​ക്സി​ന് ക്രി​ക്ക​റ്റും മ​ത്സ​ര ഇ​നം. അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി (ഐ​ഒ​സി) ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. പു​രു​ഷന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളാ​കും ന​ട​ക്കു​ക. 128 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​യി​ന​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റി​നു പു​റ​മേ മ​റ്റു നാ​ല് പു​തി​യ കാ​യി​ക ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ഐ​ഒ​സി വോ​ട്ട് ചെ​യ്ത് അം​ഗീ​കാ​രം ന​ൽ​കി. ബേ​സ്ബോ​ൾ സോ​ഫ്റ്റ്ബോ​ൾ, ഫ്ളാ​ഗ് ഫു​ട്ബോ​ൾ, ലാ​ക്രോ​സ് (സി​ക്സ്), സ്ക്വാ​ഷ് എ​ന്നി​വ​യാ​ണ് മ​റ്റ് കാ​യി​ക​യി​ന​ങ്ങ​ൾ.

ഒ​ളി​ന്പി​ക്സി​ൽ ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ൽ ആ​വേ​ശ​ഭ​രി​ത​രാ​ണെ​ന്നും ഐ​ഒ​സി​യോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഗ്രെ​ഗ് ബാ​ർ​ക്ലേ പ്ര​തി​ക​രി​ച്ചു. 1900ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്രി​ക്ക​റ്റ് ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​ന്ന് ബ്രി​ട്ട​നും ഫ്രാ​ൻ​സും മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ബ്രി​ട്ട​നാ​യി​രു​ന്നു ജേ​താ​ക്ക​ൾ.


Source link

Related Articles

Back to top button