ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് അട്ടിമറിച്ചു


ധ​രം​ശാ​ല: 2023 ലോ​ക​ക​പ്പി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ അ​ട്ടി​മ​റി. ഇം​ഗ്ല​ണ്ടി​നെ തോ​ല്‍​പ്പി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ച​രി​ത്ര ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ നെ​ത​ര്‍​ല​ന്‍​ഡ്‌​സും ച​രി​ത്രം കു​റി​ച്ചു. ശ​ക്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 38 റ​ണ്‍​സി​നാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് കീ​ഴ​ട​ക്കി​യ​ത്. ജ​യി​ക്കാ​ന്‍ 246 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.5 ഓ​വ​റി​ല്‍ 207ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ഈ ​ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്. മ​ഴ​മൂ​ലം മ​ത്സ​രം വൈ​കി തു​ട​ങ്ങി​യ​തി​നാ​ൽ 43 ഓ​വ​റാ​യി ചു​രു​ക്കു​ക​യാ​യി​രു​ന്നു. 27 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 112 എ​ന്ന നി​ല​യി​ൽ​നി​ന്ന് നെ​ത​ർ​ല​ൻ​ഡ്സി​നെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച ക്യാ​പ​റ്റ​ൻ സ്കോ​ട് എ​ഡ്വേ​ർ​ഡ്സും (78 നോ​ട്ടൗ​ട്ട്) പി​ന്നെ വാ​ല​റ്റ​ക്കാ​രും ചേർന്നാണ് 43 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന് 245 റൺസിലെത്തിച്ചത്. അ​വ​സാ​ന ഒ​ന്പ​ത് ഓ​വ​റി​ൽ 105 റ​ണ്‍​സാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് നേ​ടി​യ​ത്.

ര​ണ്ടു മു​ന്‍​നി​ര വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത വാ​ന്‍ ഡെ​ര്‍ മെ​ര്‍​വാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ക​ര്‍​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. നാ​ലി​ന് 44 എ​ന്ന നി​ല​യി​ല്‍​നി​ന്ന പ്രോ​ട്ടീ​സി​നെ ഹെ​ൻറി​ച്ച് ക്ലാ​സ​നും മി​ല്ല​റും ചേ​ര്‍​ന്ന് ക​ര​ക​യ​റ്റു​മെ​ന്നു ക​രു​തി. ക്ലാ​സ​നെ (28) പു​റ​ത്താ​ക്കി വാ​ന്‍ ബീ​ക്ക് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച് മ​ത്സ​രം നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് അ​നു​കൂ​ല​മാ​ക്കി. കേ​ശ​വ് മ​ഹാ​രാ​ജും (40) എ​ന്‍​ഗി​ഡി​യും ചേ​ര്‍​ന്നു​ള്ള ചെ​റു​ത്തു​നി​ല്‍​പ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​ര്‍ 200 ക​ട​ത്തി​യ​ത്. 43 റ​ണ്‍​സ് നേ​ടി​യ ഡേ​വി​ഡ് മി​ല്ല​റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ലോ​ഗ​ന്‍ വാ​ന്‍ ബീ​ക്ക് മൂ​ന്നും റോ​ള്‍​ഫ് വാ​ന്‍ ഡെ​ര്‍ മെ​ര്‍​വ്, ബാ​സ് ഡി ​ലീ​ഡ്, പോ​ള്‍ വാ​ന്‍ മീ​ക്ക​റെ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.


Source link

Exit mobile version