Site icon onlinekeralanews.com

കൊല്ലത്ത് ഇന്ന് ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം രാഹുൽ ഗാന്ധി സർവമത സമ്മേളനം


കൊല്ലം: ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷവും സർവമത സമ്മേളനവും ഇന്ന് ആശ്രാമം മൈതാനത്ത് നടക്കും. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷം ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഗുരുദേവന്റെ പരിനിർവാണ സന്ദേശം നൽകും. 11ന് രാഹുൽ ഗാന്ധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.


Source link

Exit mobile version