കായികമേളയ്ക്ക് കുന്നംകുളം ഒരുങ്ങി…

തൃശൂർ: 16ന് ആരംഭിക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കെത്തുന്ന മത്സരാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി മെഡിക്കൽ കമ്മിറ്റി ഒരുങ്ങി. കുന്നംകുളത്തും തൃശൂരുമുള്ള പത്തോളം ആശുപത്രികളുടെ സഹകരണം മേള നടക്കുന്ന ദിവസങ്ങളിലേക്കായി ഉറപ്പിച്ചുകഴിഞ്ഞു. രാവിലെ 6.30 മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി 9. 30 വരെ നാലു മുതൽ ആറ് ആംബുലൻസുകൾ സജ്ജമാക്കും. കുന്നംകുളം താലൂക്ക് ഗവ.ആശുപത്രിയിൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ഒരു മുഴുസമയ അത്യാഹിത വിഭാഗം ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.
ഫിനിഷിംഗ് പോയിന്റിന്റെ തൊട്ടടുത്ത് 15 കിടക്കസൗകര്യമുള്ള 60ലധികം മെഡിക്കൽ ടീം അംഗങ്ങളുള്ള എമർജൻസി റൂമും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റീജണൽ ഫിസിയോതെറാപ്പിസ്റ്റ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഫിസിയോ തെറാപ്പിസ്റ്റുകളുടെ വലിയൊരു ടീമിന്റെ സേവനവും ഉറപ്പാക്കി. 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.
Source link