യൂറോ: പോർച്ചുഗൽ, ഫ്രാൻസ് യോഗ്യത നേടി

ലിസ്ബണ്‍/പാരീസ്: പോർച്ചുഗലും ഫ്രാൻസും ബെൽജിയവും അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടി. പോർച്ചുഗൽ സ്ലോവാക്യയെയും ഫ്രാൻസ് നെതർലൻഡ്സിനെയും ബെൽജിയം ഓസ്ട്രിയയെയും പരാജയപ്പെടുത്തി. ഡബിള്‍ റോണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 200-ാം മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ നെതർലൻസ്ഡിനെ പരാജയപ്പെടുത്തിയത്. റൊണാൾഡോയുടെ ഇരട്ടഗോളായിരുന്നു പോർച്ചുഗൽ ജയത്തിന്റെ സവിശേഷത. ഇതോടെ റൊണാൾഡോയുടെ രാജ്യാന്തര ഗോൾനേട്ടം 125 ആയി. ഗോണ്‍സാലോ റാമോസാണ് പോർച്ചുഗലിന്റെ മറ്റൊരു സ്കോറർ. യൂറോ യോഗ്യതയിലെ ഏഴു മത്സരങ്ങളിൽ സന്പൂർണ ജയം സ്വന്തമാക്കിയാണു പോർച്ചുഗലിന്റെ മുന്നേറ്റം. ഓസ്ട്രിയയെ അവരുടെ തട്ടകത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് ബെൽജിയം മറികടന്നത്. ദോദി ലൂക്ബാകിയോയുടെ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് ജയമൊരുക്കിയത്. റൊമേലു ലുക്കാക്കു ഒരു ഗോൾ നേടി. ഒരു ഘട്ടത്തിൽ 3-0 എന്ന നിലയിൽ മുന്നിട്ടുനിന്ന ബെൽജിയത്തിനെതിരേ ഓസ്ട്രിയ രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും വിജയിക്കാനായില്ല. ആറു കളികളിൽ അഞ്ചു ജയവും ഒരു സമനിലയുമായി ബെൽജിയത്തിന് 16 പോയിന്റാണുള്ളത്. 13 പോയിന്റുമായി ഓസ്ട്രിയയാണ് ഗ്രൂപ്പിൽ രണ്ടാമത്.
കിടിലന്‍ കിലിയന്‍ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവാണ് നെതർലൻഡ്സിനെതിരേ ഫ്രാൻസിനു ജയമൊരുക്കിയത്. 7, 53 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 83-ാം മിനിറ്റിൽ ഹാർട്ട്മൻ നെതർലൻഡ്സിനായി ഒരു ഗോൾ മടക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ എംബാപ്പെയുടെ രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടം 41 ആയി. ഇക്കാര്യത്തിൽ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ റിക്കാർഡിനൊപ്പവും എംബാപ്പെയെത്തി. മറ്റു മത്സരങ്ങളിൽ അസർബൈജാൻ എസ്റ്റോണിയയെയും (2-0), ബോസ്നിയ ഹെർസോഗോവ്നിയ ലിച്ചൻസ്റ്റീനെയും (2-0), ഗ്രീസ് അയർലണ്ടിനെയും (2-0) പരാജയപ്പെടുത്തി. ഐസ്ലൻഡ്-ലക്സംബർഗ് മത്സരം ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.
Source link