സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം നാ​ളെമു​ത​ൽ


കു​​​​ന്നം​​​​കു​​​​ളം: സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​കോ​​​​ത്സ​​​​വ​​​​ത്തി​​​​നു വേ​​​​ദി​​​​യാ​​​​കു​​​​ന്ന കു​​​​ന്നം​​​​കു​​​​ള​​​​ത്ത് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 16 മു​​​​ത​​​​ൽ 20 വ​​​​രെ കു​​​​ന്നം​​​​കു​​​​ളം ഗ​​​​വ. വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് കാ​​​​യി​​​​ക​​​​മേ​​​​ള ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 15 വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് തൃ​​​​ശൂ​​​​ർ സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​കോ​​​​ത്സ​​​​വ​​​​ത്തി​​​​ന് ആ​​​​തി​​​​ഥ്യ​​​​മ​​​​രു​​​​ളു​​​​ന്ന​​​​ത്. പ​​​​ക​​​​ലും രാ​​​​ത്രി​​​​യു​​​​മാ​​​​യാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. 86 വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ങ്ങ​​​​ളും ര​​​​ണ്ട് ക്രോ​​​​സ് ക​​​​ൺ​​​​ട്രി മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും 10 ടീം ​​​​ഇ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 98 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സീ​​​​നി​​​​യ​​​​ർ ഗ്രൗ​​​​ണ്ടി​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ക. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി മൂ​​​വാ​​​യി​​​ര​​​ത്തോ​​​​ളം കു​​​​ട്ടി​​​​ക​​​​ൾ വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​യി ഡി​​​​സ്പ്ലേ ബോ​​​​ർ​​​​ഡ്, ഫോ​​​​ട്ടോ ഫി​​​​നി​​​​ഷ് കാ​​​​മ​​​​റ, ഫൗ​​​​ൾ സ്റ്റാ​​​​ർ​​​​ട്ട് ഡി​​​​റ്റ​​​​ക്ട​​​​ർ,എ​​​​ല്‌​​​​ഇ​​​​ഡി വോ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ ആ​​​​ധു​​​​നി​​​​ക സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. തൃ​​​​ശൂ​​​​ർ റോ​​​​ഡി​​​​ലെ ബ​​​​ഥ​​​​നി സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് സ്കൂ​​​​ളി​​​​ലാ​​​​ണ് ഫ​​​​സ്റ്റ് കോ​​ൾ റൂം, ​​​​വാ​​​​മിം​​​​ഗ് അ​​​​പ്പ് ഏ​​​​രി​​​​യ എ​​​​ന്നി​​​​വ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ലോ​​​​പ്പ​​​​തി, സ്പോ​​​​ർ​​​​ട്സ് ഹോ​​​​മി​​​​യോ​​​​പ്പ​​​​തി, സ്പോ​​​​ർ​​​​ട്സ് ആ​​​​യു​​​​ർ​​​​വേ​​​​ദം, ഫി​​​​സി​​​​യോ ​​​​തെ​​​​റാ​​​​പ്പി​​​​സ്റ്റ്, ആം​​​​ബു​​​​ല​​​​ൻ​​​​സ് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ടീ​​മും ​​സ​​​​ജ്ജ​​​​മാ​​​​യി​​ട്ടു​​ണ്ട്. കു​​​​ന്നം​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യി​​​​ലെ 15 സ്കൂ​​​​ളു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ത്ര​​​​യ്ക്കാ​​​​യി വി​​​​വി​​​​ധ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് 20 ബ​​​​സു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 2,000 രൂ​​​​പ​​​​യും ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​ത്തി​​ന് 1500 രൂ​​​​പ​​​​യും മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​ക്കാ​​ർ​​​​ക്ക് 1250 രൂ​​​​പ​​​​യും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും മെ​​​​ഡ​​​​ലും ന​​​​ൽ​​​​കും. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടു​​​​ന്ന ജി​​​​ല്ല​​​​ക​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 2,20,000, 1,65,000, 1,10,000 എ​​​​ന്നി​​​​ങ്ങ​​​​നെ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യും ന​​​​ൽ​​​​കും. ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും വ്യ​​​​ക്തി​​​​ഗ​​​​ത ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് നാ​​​​ലു​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​പ്പ​​​​ത​​​​ക്കം സ​​​​മ്മാ​​​​ന​​​​മാ​​​​യി​​​​ ന​​​​ൽ​​​​കും. പു​​​​തി​​​​യ സം​​​​സ്ഥാ​​​​ന റി​​​​ക്കാ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 4,000 രൂ​​​​പ​​​​വീ​​​​തം സ​​​​മ്മാ​​​​നം ന​​​​ൽ​​​​കും. 17ന് ​​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി മേ​​​​ള​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. റ​​​​വ​​​​ന്യു​​​​ മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കും. എ.​​​​സി. മൊ​​​​യ്തീ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് മേ​​​​ള​​​​യു​​​​ടെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ.


Source link

Exit mobile version