പാക്കിസ്ഥാനെയും തകർത്ത് ഇന്ത്യൻ പടയോട്ടം


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ച​​​രി​​​ത്ര​​​മൊ​​​ന്നും അ​​​ങ്ങ​​​നെ വ​​​ഴിമാ​​​റു​​​ന്ന​​​ത​​​ല്ല. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്ത് കാ​​​ണി​​​ക​​​ളു​​​ടെ മു​​​ന്നി​​​ൽ ഇ​​​ന്ത്യ ജ​​​യി​​​ച്ച​​​ത് രാ​​​ജ​​​കീ​​​യ​​​മാ​​​യി. പാ​ക് ടീ​മി​ൽ​നി​ന്ന് ഇ​ത്ത​ര​മൊ​രു ദ​യ​നീ​യ​പ്ര​ക​ട​നം ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന​തു വ​സ്തു​ത. ഇ​​​തോ​​​ടെ ലോ​​​ക​​​ക​​​പ്പ് ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​പ​​​ര​​​ന്പ​​​ര 8-0 ആ​​​യി. 192 റ​​​ണ്‍സ് ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റ​​​ങ്ങി​​​യ ഇ​​​ന്ത്യ, നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ (63 പ​​​ന്തി​​​ൽ 86) ബാ​​​റ്റിം​​​ഗ് മി​​​ക​​​വി​​​ൽ 19.3 ഓ​​​വ​​​ർ ബാ​​​ക്കി നി​​​ൽ​​​ക്കേ മൂ​​​ന്നു വി​​​ക്ക​​​റ്റ് മാ​​​ത്രം ന​​​ഷ്ട​​​മാ​​​ക്കി 30.3 ഓ​​​വ​​​റി​​​ൽ ല​​​ക്ഷ്യം മ​​​റി​​​ക​​​ട​​​ന്ന​​​പ്പോ​​​ൾ ജ​​​യ​​​ച​​​രി​​​തം ഒ​​​ന്നു​​​കൂ​​​ടി ഉ​​​റ​​​ച്ചു. ആ​​​തി​​​ഥേ​​​യ​​​രു​​​ടെ ജ​​​യം ഏ​​​ഴു വി​​​ക്ക​​​റ്റി​​​ന്. 19 റ​​​ണ്‍സ് മാ​​​ത്രം വ​​​ഴ​​​ങ്ങി ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ജ​​​സ്പ്രീ​​​ത് ബും​​​റ​​​യാ​​​ണ് ക​​​ളി​​​യി​​​ലെ താ​​​രം. ജ​​​യ​​​ത്തോ​​​ടെ ഇ​​​ന്ത്യ ലോ​​​ക​​​ക​​​പ്പ് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. തു​​​ട​​​ക്കം, ഒ​​​ടു​​​ക്കം ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​ർ ഉ​​​റ്റു​​​നോ​​​ക്കി​​​യ 2023 ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ന്ത്യ-​​​പാ​​​ക് പോ​​​രാ​​​ട്ടം അ​​​തി​​​ന്‍റെ വീ​​​റും വാ​​​ശി​​​യോ​​​ടെ​​​യു​​​മാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​തെ​​​ങ്കി​​​ലും, ആ​​​തി​​​ഥേ​​​യ ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ മു​​​ന്നി​​​ൽ പാ​​​ക് ബാ​​​റ്റിം​​​ഗ് നി​​​ര ചീ​​​ട്ടു​​​കൊ​​​ട്ടാ​​​രം​​​പോ​​​ലെ ത​​​ക​​​ർ​​​ന്നു. ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ൽ 155/2 എ​​​ന്ന മി​​​ക​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​റും 191 റ​​​ണ്‍സി​​​ന് ഓ​​​ൾ​​​ ഒൗ​​​ട്ടാ​​​യി. നാ​​​യ​​​ക​​​ൻ ബാ​​​ബ​​​ർ അ​​​സം (50), വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ മു​​​ഹ​​​മ്മ​​​ദ് റി​​​സ്‌വാ​​​ൻ (49), ഇ​​​മാം ഉ​​​ൾ ഹ​​​ഖ് (36) എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് പാ​​​ക് ബാ​​​റ്റിം​​​ഗി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നെ​​​ങ്കി​​​ലും ശ്ര​​​മി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ക്കാ​​​യി ജ​​​സ്പ്രീ​​​ത് ബും​​​റ, ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ, കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വ്, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നി​​​വ​​​ർ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി. കൂസാതെ രോഹിത്‌ മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​ൽ, പാ​​​ക് പേ​​​സ​​​ർ​​​മാ​​​രെ അ​​​നാ​​​യാ​​​സം നേ​​​രി​​​ട്ട ഇ​​​ന്ത്യ​​​ൻ ഓ​​​പ്പ​​​ണ​​​ർ​​​മാ​​​ർ റ​​​ണ്‍സ് ക​​​ണ്ടെ​​​ത്തി. രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും ശു​​​ഭ്മ​​​ൻ ഗി​​​ല്ലും അ​​​നാ​​​യാ​​​സ​​​മാ​​​യി ബാ​​​റ്റ് ചെ​​​യ്തു. ഒ​​​ന്നാം വി​​​ക്ക​​​റ്റി​​​ൽ ഇ​​​രു​​​വ​​​രും 2.5 ഓ​​​വ​​​റി​​​ൽ 23 റ​​​ണ്‍സ് നേ​​​ടി. 11 പ​​​ന്തി​​​ൽ നാ​​​ലു ഫോ​​​റു​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യി​​​ൽ 16 റ​​​ണ്‍സ് നേ​​​ടി​​​യ ഗി​​​ല്ലി​​​നെ ഷ​​​ഹീ​​​ൻ ഷാ ​​​അ​​​ഫ്രീ​​​ദി പു​​​റ​​​ത്താ​​​ക്കി. ഷ​​​ദാ​​​ബ് ഖാ​​​നാ​​​ണ് ക്യാ​​​ച്ച് എ​​​ടു​​​ത്ത​​​ത്. രോ​​​ഹി​​​തി​​​നൊ​​​പ്പം വി​​​രാ​​​ട് കോ​​​ഹ്‌ലി ചേ​​​ർ​​​ന്ന​​​തോ​​​ടെ ക​​​ളി ഇ​​​ന്ത്യ വ​​​രു​​​തി​​​യി​​​ലാ​​​ക്കി. 56 റ​​​ണ്‍സാ​​​ണ് ഈ ​​​ര​​​ണ്ടാം വി​​​ക്ക​​​റ്റ് കൂ​​​ട്ടു​​​കെ​​​ട്ടി​​​ൽ പി​​​റ​​​ന്ന​​​ത്. ന​​​ന്നാ​​​യി ക​​​ളി​​​ച്ചു​​​വ​​​ന്ന കോ​​​ഹ്‌ലിയെ (16) ഹ​​​സ​​​ൻ അ​​​ലി മു​​​ഹ​​​മ്മ​​​ദ് ന​​​വാ​​​സി​​​ന്‍റെ കൈ​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചു. വിജയശ്രേയസ്‌ ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ നാ​​​യ​​​ക​​​നൊ​​​പ്പം ചേ​​​ർ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ ജ​​​യ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ചു. 77 റ​​​ണ്‍സാ​​​ണ് ഈ ​​​കൂ​​​ട്ടു​​​കെ​​​ട്ട് അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്തു ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന രോ​​​ഹി​​​തി​​​നെ അ​​​ഫ്രീ​​​ദി പു​​​റ​​​ത്താ​​​ക്കി. 63 പ​​​ന്തി​​​ൽ 86 റ​​​ണ്‍സ് നേ​​​ടി​​​യ രോ​​​ഹി​​​തി​​​ന് ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത് ലോ​​​ക​​​ക​​​പ്പി​​​ലെ എ​​​ട്ടാം സെ​​​ഞ്ചു​​​റി. അ​​​ർ​​​ധസെ​​​ഞ്ചു​​​റി തി​​​ക​​​ച്ച അ​​​യ്യ​​​ർ കെ.​​​എ​​​ൽ. രാ​​​ഹു​​​ലു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​പ​​​രാ​​​ജി​​​ത​​​മാ​​​യ 36 റ​​​ണ്‍സി​​​ന്‍റെ കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി ഇ​​​ന്ത്യ​​​ക്കു ജ​​​യം സ​​​മ്മാ​​​നി​​​ച്ചു. 62 പ​​​ന്തി​​​ൽ 53 റ​​​ണ്‍സ് നേ​​​ടി​​​യ അ​​​യ്യ​​​ർ മൂ​​​ന്നു ഫോ​​​റു ര​​​ണ്ടു സി​​​ക്സും നേ​​​ടി. രാ​​​ഹു​​​ൽ 19 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. സ്കോ​​​ർബോര്‍ഡ്‌ പാ​​​ക്കി​​​സ്ഥാ​​​ൻ 191 (42.5) ബാ​​​ബ​​​ർ അ​​​സം 50(58) മു​​​ഹ​​​മ്മ​​​ദ് റി​​​സ്‌വാ​​​ൻ 49(69) ഇ​​​മാം ഉ​​​ൾ ഹ​​​ഖ് 36 (38) ജ​​​സ്പ്രീ​​​ത് ബും​​​റ 2 /19 ഹ​​​ാർ​​​ദി​​​ക് പാ​​​ണ്ഡ്യ 2/34 കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വ് 2/35 രവീന്ദ്ര ജഡേജ 2/38 മുഹമ്മദ് സിറാജ്‌ 2/50 ഇ​​​ന്ത്യ 192/3 (30.3) രോ​​​ഹി​​​ത് ശ​​​ർ​​​മ 86(63) ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ 53* (62) കെ.​​​എ​​​ൽ.​​​ രാ​​​ഹു​​​ൽ 19* (29) ഷ​​​ഹീ​​​ൻ അ​​​ഫ്രീ​​​ദി 2/36 ഹ​​​സ​​​ൻ അ​​​ലി 1/34 സൂ​​​പ്പ​​​ർ​​​ ഹി​​​റ്റ് ത​​​ന്ത്രം അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​വേ​​​ശ​​​പ്പോ​​​രി​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജാ​​​ണ് ഇ​​​ന്ത്യ​​​ക്ക് ബ്രേ​​​ക്ക്ത്രൂ ​​​ന​​​ൽ​​​കി​​​യ​​​ത്. താ​​​ര​​​മെ​​​റി​​​ഞ്ഞ എ​​​ട്ടാം ഓ​​​വ​​​റി​​​ലെ അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ 24 പ​​​ന്തി​​​ൽ 20 റ​​​ണ്‍സെ​​​ടു​​​ത്ത പാ​​​ക് ഓ​​​പ്പ​​​ണ​​​ർ അ​​​ബ്ദു​​​ള്ള ഷെ​​​ഫീ​​​ഖ് വി​​​ക്ക​​​റ്റി​​​നു മു​​​ന്നി​​​ൽ കു​​​രു​​​ങ്ങി. ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ ത​​​ന്ത്ര​​​മാ​​​യി​​​രു​​​ന്നു ഷെ​​​ഫീ​​​ഖി​​​ന്‍റെ വി​​​ക്ക​​​റ്റി​​​നു പി​​​ന്നി​​​ൽ.

ഓ​​​വ​​​റി​​​ന്‍റെ അ​​​വ​​​സാ​​​ന പ​​​ന്തെ​​​റി​​​യും മു​​​ന്പ് സി​​​റാ​​​ജി​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ രോ​​​ഹി​​​ത്, ഫൈ​​​ൻ ലെ​​​ഗി​​​ലെ ഫീ​​​ൽ​​​ഡ​​​റോ​​​ടു കു​​​റേ​​​ക്കൂ​​​ടി അ​​​ക​​​ന്നു​​​നി​​​ൽ​​​ക്കാ​​​ൻ ആം​​​ഗ്യം കാ​​​ണി​​​ച്ചു. ഫൈ​​​ൻ ലെ​​​ഗി​​​ലെ ഫീ​​​ൽ​​​ഡ​​​റു​​​ടെ സ്ഥാ​​​ന​​​മാ​​​റ്റം ഷെ​​​ഫീ​​​ഖും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സി​​​റാ​​​ജി​​​ൽ​​​നി​​​ന്ന് ഷോ​​​ർ​​​ട്ട് ബോ​​​ളാ​​​ണു താ​​​രം പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. പ​​​ക്ഷേ, സി​​​റാ​​​ജ് എ​​​റി​​​ഞ്ഞ ബാ​​​ക്ക് ഓ​​​ഫ് ലെം​​​ഗ്ത് ബോ​​​ൾ ഷ​​​ഫീ​​​ഖി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ തെ​​​റ്റി​​​ച്ചു. ബാ​​​ക്ക്ഫു​​​ട്ടി​​​ൽ ഫ്ളി​​​ക് ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മം പാ​​​ളി പ​​​ന്ത് പാ​​​ഡി​​​ലി​​​ടി​​​ച്ചു. സി​​​റാ​​​ജി​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ശ​​​ക്ത​​​മാ​​​യ അ​​​പ്പീ​​​ലി​​​നു മു​​​ന്നി​​​ൽ അമ്പ​​​യ​​​റി​​​ന്‍റെ വി​​​ര​​​ലു​​​യ​​​ർ​​​ന്നു. ഞാ​​​ൻ പ​​​റ​​​ഞ്ഞി​​​ല്ലേ​​​യെ​​​ന്ന ത​​​ര​​​ത്തി​​​ൽ ആം​​​ഗ്യം കാ​​​ണി​​​ച്ചാ​​​ണ് രോ​​​ഹി​​​ത് സി​​​റാ​​​ജി​​​ന്‍റെ അ​​​രി​​​കി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തി​​​യ​​​ത്. ഗാം​​​ഗു​​​ലി​​​ക്കൊ​​​പ്പം രോ​​​ഹി​​​ത് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ന്ത്യ-​​​പാ​​​ക് പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​മെ​​​ടു​​​ത്താ​​​ൽ ഇ​​​ന്ത്യ ജ​​​യി​​​ച്ച ഏ​​​ഴു ക​​​ളി​​​യി​​​ൽ ആ​​​റും ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഒ​​​രി​​​ക്ക​​​ൽ മാ​​​ത്ര​​​മേ ഇ​​​ന്ത്യ ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്നു ജ​​​യി​​​ച്ചി​​​ട്ടു​​​ള്ളൂ; സൗ​​​ര​​​വ് ഗാം​​​ഗു​​​ലി​​​യു​​​ടെ ക്യാ​​​പ്റ്റ​​​ൻ​​​സി​​​യി​​​ൽ 2003 ലോ​​​ക​​​ക​​​പ്പി​​​ൽ. സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റു​​​ടെ (98) ഇ​​​ന്നിം​​​ഗ്സാ​​​ണ് അ​​​ന്ന് ഇ​​​ന്ത്യ​​​ക്കു ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്ത് ജ​​​യി​​​ച്ച​​​തോ​​​ടെ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും ഗാം​​​ഗു​​​ലി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്നു. ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ പോ​​​രാ​​​ട്ട​​​ത്തി​​​ന് വി​​​രാ​​​ട് കോ​​​ഹ്‌ലി​​​യെ​​​ത്തി​​​യ​​​ത് ടീം ​​​ഇ​​​ന്ത്യ​​​യു​​​ടെ പ​​​ഴ​​​യ ജ​​​ഴ്സി ധ​​​രി​​​ച്ച്. ജ​​​ഴ്സി​​​യു​​​ടെ ഷോ​​​ൾ​​​ഡ​​​റി​​​ൽ ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​മു​​​ള്ള വ​​​ര​​​ക​​​ൾ പ​​​തി​​​ച്ച ജ​​​ഴ്സി​​​യി​​​ട്ടാ​​​ണു മ​​​റ്റു താ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ഗ്രൗ​​​ണ്ടി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ കോ​​​ഹ്‌ലിയു​​​ടെ ജ​​​ഴ്സി​​​ക്കു മാ​​​ത്രം ഷോ​​​ൾ​​​ഡ​​​റി​​​ൽ വെ​​​ള്ള നി​​​റ​​​മു​​​ള്ള ഡി​​​സൈ​​​നു​​​ക​​​ളാ​​​യി​​​രു​​​ന്നു. മ​​​ത്സ​​​രം തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു കോ​​​ഹ്‌ലി ഇ​​​ക്കാ​​​ര്യം ശ്ര​​​ദ്ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ താ​​​രം ഡ​​​ഗ് ഒൗ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​യി, പു​​​തി​​​യ ജ​​​ഴ്സി ധ​​​രി​​​ച്ച് വീ​​​ണ്ടും ഗ്രൗ​​​ണ്ടി​​​ലി​​​റ​​​ങ്ങി. പ​​​ന്തി​​​നോ​​​ടു മ​​​ന്ത്രി​​​ച്ച് ഹാ​​​ർ​​​ദി​​​ക്! അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ര​​​ണ്ടാം വി​​​ക്ക​​​റ്റി​​​ന്‍റെ ഉ​​​ട​​​മ. 13-ാം ഓ​​​വ​​​റി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ പ​​​ന്തി​​​ൽ 36 റ​​​ണ്‍സെ​​​ടു​​​ത്ത ഇ​​​മാം ഉ​​​ൾ ഹ​​​ഖി​​​നെ ഹാ​​​ർ​​​ദി​​​ക് വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ കെ.​​​എ​​​ൽ. രാ​​​ഹു​​​ലി​​​ന്‍റെ കൈ​​​യി​​​ലെ​​​ത്തി​​​ച്ചു. തൊ​​​ട്ടു​​​മു​​​ന്പ് എ​​​റി​​​ഞ്ഞ പ​​​ന്തി​​​ൽ ഹാ​​​ർ​​​ദി​​​ക്കി​​​നെ ബൗ​​​ണ്ട​​​റി ക​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് ഓ​​​പ്പ​​​ണ​​​ർ. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത​​​താ​​​യി ഹാ​​​ർ​​​ദി​​​ക് എ​​​റി​​​ഞ്ഞ ഓ​​​ഫ് സ്റ്റമ്പിനു പു​​​റ​​​ത്ത് പി​​​ച്ച് ചെ​​​യ്ത പ​​​ന്ത് ഇ​​​മാം ഉ​​​ൾ ഹ​​​ഖി​​​ന്‍റെ ബാ​​​റ്റി​​​ൽ ത​​​ട്ടി നേ​​​രേ രാ​​​ഹു​​​ലി​​​ന്‍റെ കൈ​​​യി​​​ലെ​​​ത്തി. എ​​​റി​​​യും​​​മു​​​ന്പ് പ​​​ന്ത് ചു​​​ണ്ടോ​​​ട​​​ടു​​​പ്പി​​​ച്ച് ഹാ​​​ർ​​​ദി​​​ക് എ​​​ന്തോ പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ കാ​​​മ​​​റ​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​ണ്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ആ​ധി​പ​ത്യം തു​ട​ർ​ന്ന് ഇ​ന്ത്യ. ഇന്നലെ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു ത​ക​ർ​ത്ത​പ്പോ​ൾ അ​ത് ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ എ​ട്ടാ​മ​ത്തെ ജ​യ​മാ​യി​രു​ന്നു. 1992 മു​ത​ലാ​ണ് ഇ​രു അ​യ​ൽ​രാ​ജ്യ​ങ്ങ​ളും ലോ​ക​ക​പ്പി​ൽ നേ​ർ​ക്കു​നേ​ർ വ​ന്നു തു​ട​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ഇ​ന്നു​വ​രെ ഇ​ന്ത്യ​ക്കെ​തി​രേ ഒ​രു ജ​യ​മെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ മോ​ഹം ത​ക​രു​ക​യാ​ണ്. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ്ര​ക​ട​നം അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​തും പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് നി​ര അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ന്ന​തു​മാ​ണ് ഇ​ത്ത​വ​ണ ക​ണ്ട​ത്. ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത പാ​​​ക്കി​​​സ്ഥാ​​​ൻ ലൈ​​​ന​​​പ്പി​​​ലെ ആ​​​ദ്യ നാ​​​ലു പേ​​​രും 20 റ​​​ണ്‍സി​​​നു​​​മേ​​​ൽ സ്കോ​​​ർ ചെ​​​യ്താ​​​ണ് ക്രീ​​​സ് വി​​​ട്ട​​​ത്. ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​മെ​​​ടു​​​ത്താ​​​ൽ മു​​​ന്പൊ​​​രി​​​ക്ക​​​ലും ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ൻ​​​നി​​​ര 20 ക​​​ട​​​ന്നി​​​ട്ടി​​​ല്ല.


Source link

Exit mobile version