മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു സമനില. എവേ മത്സരത്തിൽ ഗ്രനേഡയുമായി 2-2ന് ബാഴ്സലോണ സമനിലയിൽ പിരിഞ്ഞു. ബാഴ്സയ്ക്കായി 45+1ാം മിനിറ്റിൽ ലാമിനെ യമാൽ ചരിത്ര ഗോൾ നേടി. ലാ ലിഗ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് യമാൽ സ്വന്തമാക്കി. 16 വർഷവും 87 ദിവസവുമാണ് യാമൽ ഗോൾ നേടുന്പോൾ പ്രായം. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് റയൽ സോസിദാദിനെ തോൽപ്പിച്ചു. റയൽ മാഡ്രിഡ് (24 പോയിന്റ്), ജിറോണ (22), ബാഴ്സലോണ (21), അത്ലറ്റിക്കോ (19) ടീമുകളാണ് ലീഗിന്റെ തലപ്പത്ത്.
Source link