കാ​യി​ക​മാ​മാ​ങ്ക​ത്തി​ന് ഇ​നി അ​ഞ്ചു നാ​ൾ


കു​​​ന്നം​​​കു​​​ളം: കു​​​ന്നം​​​കു​​​ള​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന 65-ാമ​​​ത് സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​കമേ​​​ള​​​യ്ക്ക് ഇ​​​നി അ​​​ഞ്ചു നാ​​​ളി​​ന്‍റെ അ​​​ക​​​ലം മാ​​​ത്രം. സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ പ്ര​​​ധാ​​​ന വേ​​​ദി​​​യു​​​ടെ പ​​​ന്ത​​​ൽ ഉ​​​യ​​​ർ​​​ന്നു​​​ക​​​ഴി​​​ഞ്ഞു. ഗ​​​വ. ബോ​​​യ്സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സീ​​​നി​​​യ​​​ർ ഗ്രൗ​​​ണ്ടി​​​ന​​​ടു​​​ത്താ​​​ണ് പ​​​ന്ത​​​ലൊ​​​രു​​​ങ്ങി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം മ​​​റ്റ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളും അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ പ​​​ന്ത്ര​​​ണ്ടോ​​​ളം പ​​​ന്ത​​​ലു​​​ക​​​ളാ​​​ണു ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന വേ​​​ദി 2,500 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലു​​​ള്ള ഭ​​​ക്ഷ​​​ണ പ​​​ന്ത​​​ലാ​​​ണ്. ഇ​​​തി​​​ന്‍റെ കാ​​​ൽ​​​നാ​​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ.​​​സി. മൊ​​​യ്തീ​​​ൻ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​നോ​​​ടു ചേ​​​ർ​​​ന്ന് കാ​​​ണി​​​ക​​​ൾ ഇ​​​രി​​​ക്കു​​​ന്ന ഗാ​​​ല​​​റി​​​യി​​​ലും മൂ​​​ന്ന് പ​​​ന്ത​​​ലു​​​ക​​​ളു​​​ണ്ടാ​​​കും. മ​​​ഴ​​​യെ ചെ​​​റു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​താ​​​ണ് ഈ ​​​പ​​​ന്ത​​​ലു​​​ക​​​ൾ. കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള ബ​​​ഥ​​​നി സ്കൂ​​​ളി​​​ലും പ​​​ന്ത​​​ൽ ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്.

സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ലെ ഗാ​​​ല​​​റി​​​ക്കു മു​​​ക​​​ളി​​​ലു​​​ള്ള സ്ഥ​​​ല​​​ത്താ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി. ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്. ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി അ​​​ല​​​ങ്കാ​​​ര​​​പ്പ​​​ണി​​​ക​​​ളാ​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തെ മി​​​ക​​​വു​​​റ്റ​​​താ​​​ക്കാ​​​ൻ വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ വി​​​ളം​​​ബ​​​ര​​​മാ​​​യി 13ന് ​​​തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ലേ​​​ക്കു ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


Source link

Exit mobile version