100 മീറ്ററില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് മണികാന്ത ഹൊ​ബ്ളി​ദാ​ര്‍


ബം​ഗ​ളൂ​രു: പു​രു​ഷന്മാ​രു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പു​തി​യ ദേ​ശീ​യ റി​ക്കാ​ർ​ഡ്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന 62മ​ത് ദേ​ശീ​യ ഓ​പ്പ​ണ്‍ അത്‌ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ർ​വീ​സ​സി​ന്‍റെ മ​ണി​കാ​ന്ത ഹൊ​ബ്ളി​ദാ​റാ​ണ് 10.23 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി പു​തി​യ ദേ​ശീ​യ റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി​യ​ത്. 2016ൽ ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ 10.26 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ അ​മി​യ മ​ല്ലി​ക്കി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. 100 മീ​റ്റ​ർ സെ​മി ഫൈ​ന​ലി​ന്‍റെ മൂ​ന്നാം ഹീ​റ്റി​ലാ​യി​രു​ന്നു 21കാ​ര​നാ​യ മ​ണി​കാ​ന്ത​യു​ടെ പ്ര​ക​ട​നം.


Source link

Exit mobile version