സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ


ല​​ക്നോ: ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ര​​ണ്ട് റ​​ണ്‍​സി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടും ജ​​യി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ ഇ​​ന്ന് സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ പോ​​രാ​​ട്ടം. ഐ​​സി​​സി 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഓ​​സ്ട്രേ​​ലി​​യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഏ​​റ്റു​​മു​​ട്ടുക. ല​​ക്നോ​​യി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ലാ​​ണു മ​​ത്സ​​രം. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ 428 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി 102 റ​​ണ്‍​സ് ജ​​യം നേ​​ടി​​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ത്തു​​മ്പോള്‍, ഇ​​ന്ത്യ​​ക്കെ​​തി​​രേ 199നു ​​പു​​റ​​ത്താ​​യി ആ​​റ് വി​​ക്ക​​റ്റ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വ​​ര​​വ്. ഓ​​സീ​​സ് ഫോം ​​സ​​മീ​​പ​​നാ​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഏ​​ക​​ദി​​ന പ്ര​ക​ട​നം അ​ത്ര മി​ക​ച്ച​ത​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​ന്ത്യ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്. അ​തേ​സ​മ​യം, ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഗെ​​യിം പ്ലാ​​ൻ മാ​​റ്റി​​യ​​തി​​ന്‍റെ ഫ​​ല​​മാ​​ണ് ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ജ​​യം. മൂ​​ന്ന് ബാ​​റ്റ​​ർ​​മാ​​ർ (ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, റ​​സീ വാ​​ൻ​​ഡെ​​ർ ഡ്യു​​സെ​​ൻ, എ​​യ്ഡ​​ൻ മാ​​ർ​​ക്രം) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി സെ​​ഞ്ചു​​റി നേ​​ടി. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ സം​​ഭ​​വ​​മാ​​ണി​​ത്.

ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ൽ എ​​ങ്ങ​​നെ പെ​​രു​​മാ​​റ​​ണ​​മെ​​ന്ന് നി​​ശ്ച​​യ​​മു​​ള്ള​​വ​​രാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ർ. ഇ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ജ​​യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന​​തും വാ​​സ്ത​​വം. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി ഇ​​രു​​ടീ​​മും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​തി​​ൽ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷം ജ​​യ​​വും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി​​രു​​ന്നു. 10 വ​​ർ​​ഷ​​ത്തി​​നി​​ടെ 28 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​പ്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 18 ജ​​യം നേ​​ടി. ഓ​​സ്ട്രേ​​ലി​​യ ഒ​​ന്പ​​ത് എ​​ണ്ണ​​ത്തി​​ൽ വി​​ജ​​യി​​ച്ച​​പ്പോ​​ൾ ഒ​​രു മ​​ത്സ​​രം ഫ​​ല​​മി​​ല്ലാ​​തെ അ​​വ​​സാ​​നി​​ച്ചു. പി​​ച്ച്, സ്റ്റേ​​ഡി​​യം ല​​ക്നോ ഏ​​ക​​ന സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ ഇ​​തു​​വ​​രെ ക​​ളി​​ച്ചി​​ട്ടി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ത്യ​​ക്കെ​​തി​​രേ ഒ​​രു ഏ​​ക​​ദി​​നം ക​​ളി​​ച്ചു. അ​​തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ് ജ​​യം നേ​​ടി. ഐ​​പി​​എ​​ല്ലി​​ൽ ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ്. ല​​ക്നോ താ​​ര​​ങ്ങ​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക്വി​​ന്‍റ​​ണ്‍ ഡി​​ കോ​​ക്കി​​നും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ർ​​ക​​സ് സ്റ്റോ​​യി​​നസി​​നും അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ത് ഹോം ​​ഗ്രൗ​​ണ്ട്. നേ​​ർ​​ക്കു​​നേ​​ർ ആ​​കെ മ​​ത്സ​​രം: 108 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യം: 54 ഓ​​സീ​​സ് ജ​​യം: 50 ടൈ: 03 ​​ഫ​​ല​​മി​​ല്ല: 01


Source link

Exit mobile version