SPORTS

ല​​​ങ്ക പി​​​ടി​​​ക്കാ​​​ൻ പ്രോ​​​ട്ടീ​​​സ്


ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​ക്ക​​റ്റി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ എ​​​ഡി​​​ഷ​​​നി​​​ലെ ആ​​​ദ്യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഇ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രേ. പ​​​ഴ​​​യ​​​കാ​​​ല പ്ര​​​താ​​​പ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​ണെ​​​ങ്കി​​​ലും ഇ​​​രു​​​ടീ​​​മു​​​ക​​​ൾ​​​ക്കും ആ​​​ദ്യ മ​​​ത്സ​​​രം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലെ അ​​​രു​​​ണ്‍ ജ​​​യ്റ്റ്‌ലി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു​​​മു​​​ത​​​ലാ​​​ണു മ​​​ത്സ​​​രം. സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സ് നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം. പ​​​രി​​​ക്കി​​​ന്‍റെ ക​​​ളി സ​​​മീ​​​പ​​​കാ​​​ല​​​ത്ത് എ​​​ടു​​​ത്തു​​​പ​​​റ​​​യ​​​ത്ത​​​ക്ക പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളൊ​​​ന്നും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കി​​​രീ​​​ട പ്ര​​​തീ​​​ക്ഷ​​​യു​​​ള്ള​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ പ്രോ​​​ട്ടീ​​​സി​​​ല്ല. മ​​​റി​​​ച്ചെ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ൽ അ​​​ദ്ഭു​​​ത​​​മെ​​​ന്നേ പ​​​റ​​​യാ​​​നാ​​​കൂ. ഓ​​​ൾ​​​റൗ​​​ണ്ട​​​ർ​​​മാ​​​രു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ദൗ​​​ർ​​​ബ​​​ല്യം. ആ​​​ന്‍റി​​​ച്ച് നോ​​​ർ​​​ക്കി​​​യ​​​യു​​​ടെ​​​യും സി​​​സാ​​​ന്ദ മ​​​ഗ​​​ള​​​യു​​​ടെ​​​യും പ​​​രി​​​ക്കും ടീ​​​മി​​​നു വ​​​ൻ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. നോ​​​ർ​​​ക്കി​​​യ​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ പ്രോ​​​ട്ടീ​​​സി​​​ന് ക​​​ഗി​​​സോ റ​​​ബാ​​​ദ​​​യെ കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​വ​​​രും. അ​​​ഞ്ചു മ​​​ത്സ​​​ര ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു വ​​​ര​​​വെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് ആ​​​കെ​​​യു​​​ള്ള മേ​​​ൽ​​​ക്കൈ.

ഏ​​​ഷ്യാ ക​​​പ്പി​​​ന്‍റെ ഫൈ​​​ന​​​ൽ പ്ര​​​വേ​​​ശ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ്രീ​​​ല​​​ങ്ക. എ​​​ന്നാ​​​ൽ, ക​​​ലാ​​​ശ​​​പ്പോ​​​രി​​​ൽ ഇ​​​ന്ത്യ​​​യോ​​​ടു ദ​​​യ​​​നീ​​​യ​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ​​​ത് ടീ​​​മി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്ക​​​ണം. ലോ​​​ക​​​ക​​​പ്പ് സ​​​ന്നാ​​​ഹ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​നോ​​​ടും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നോ​​​ടും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ്. പേ​​​സ് സെ​​​ൻ​​​സേ​​​ഷ​​​ൻ ദു​​​ഷ്മ​​​ന്ത ച​​​മീ​​​ര, സ്പി​​​ൻ താ​​​രം വാ​​​നി​​​ന്ദു ഹ​​​സ​​​ര​​​ങ്ക, ല​​​ഹി​​​രു മ​​​ധു​​​ഷ​​​ന​​​ക എ​​​ന്നി​​​വ​​​രു​​​ടെ പ​​​രി​​​ക്ക് ടീ​​​മി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. നേ​​​ർ​​​ക്കു​​​നേ​​​ർ ഇ​​​തു​​​വ​​​രെ ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ 80 ത​​​വ​​​ണ​​​യാ​​​ണ് ശ്രീ​​​ല​​​ങ്ക-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക പോ​​​രാ​​​ട്ടം ന​​​ട​​​ന്ന​​​ത്. 45 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും 33 എ​​​ണ്ണ​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യും വി​​​ജ​​​യി​​​ച്ചു. ഒ​​​രു മ​​​ത്സ​​​രം ഫ​​​ല​​​മി​​​ല്ലാ​​​തെ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ, ഒ​​​ന്ന് സ​​​മ​​​നി​​​ല​​​യി​​​ലാ​​​യി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ബാ​​​റ്റിം​​​ഗ് നി​​​ര എ​​​യ്ഡ​​​ൻ മാ​​​ർ​​​ക്ര​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ, കു​​​ശാ​​​ൽ മെ​​​ൻ​​​ഡിസി​​​ന്‍റെ ഫോ​​​മാ​​​ണ് ല​​​ങ്ക​​​യു​​​ടെ സ​​​മാ​​​ധാ​​​നം. മെ​​​ൻ​​​ഡി​​​സി​​​ന്‍റെ മി​​​ക​​​വി​​​ലാ​​​ണ് ശ്രീ​​​ല​​​ങ്ക ഏ​​​ഷ്യാ ക​​​പ്പ് ഫൈ​​​ന​​​ൽ ഉ​​​റ​​​പ്പി​​​ച്ച​​​ത്.


Source link

Related Articles

Back to top button