ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് ചരിത്ര സ്വർണം

ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് ചരിത്ര സ്വർണം. വനിതാ വിഭാഗത്തിൽ ആദ്യമായി സ്വർണം നേടിയതിനു പിന്നാലെ പുരുഷ ട്വന്റി-20യിലും ഇന്ത്യ തങ്കനേട്ടം സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മഴയെത്തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഗെയിംസിലെ ഏറ്റവും മികച്ച സീഡുള്ള ടീം എന്നനിലയിലാണ് ഇന്ത്യൻ പുരുഷന്മാർ സ്വർണമണിഞ്ഞത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 18.2 ഓവറിൽ അഞ്ചിന് 112 റണ്‍സ് എന്ന നിലയിൽ അഫ്ഗാനിസ്ഥാൻ പതറിയപ്പോഴാണ് മഴയെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിച്ചു. വെങ്കല മെഡൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് ബംഗ്ലാദേശ് കീഴടക്കി.
Source link