ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ചരിത്രസ്വർണം

ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സുവർണ ജോഡിയായി സാത്വിക്സായ് രാജ് – ചിരാഗ് ഷെട്ടി. ഫൈനലിൽ ദക്ഷിണകൊറിയയുടെ ചൊയ് സോൾ ഗ്യു – കിം വോണ്‍ ഹു കൂട്ടുകെട്ടിനെ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു. സ്കോർ: 21-18, 21-16. ഗെയിംസിൽ രണ്ടാം സീഡായിരുന്നു ഇന്ത്യൻ സഖ്യം. ഇതോടെ ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ബാഡ്മിന്റണിൽനിന്ന് ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്ന് മെഡൽ സ്വന്തമാക്കി. പുരുഷ ടീം ഇനത്തിലാണ് വെള്ളി. പുരുഷ വ്യക്തിഗത ഇനത്തിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. 41 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഏഷ്യൻ ഗെയിംസിൽ പുരുഷ സിംഗിൾസിൽ ഇന്ത്യ മെഡൽ നേടുന്നത്.
ചരിത്രസ്വർണം ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ചായിരുന്നു ചിരാഗ് – സാത്വിക് സഖ്യം പുരുഷ ഡബിൾസ് സ്വർണത്തിൽ മുത്തമിട്ടത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റണ്‍ കോർട്ടിൽനിന്ന് ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വർണമാണ്. ഈ നേട്ടത്തോടെ അടുത്തയാഴ്ച ഇന്ത്യൻ സഖ്യം ലോക ഒന്നാം നന്പറിലേക്ക് എത്തും. 2023 ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2022 കോമണ്‍വെൽത്ത് ഗെയിംസ് നേട്ടങ്ങളും സാത്വിക് – ചിരാഗ് സഖ്യത്തിനു സ്വർണം. 2023ൽ സ്വിസ് ഓപ്പണ്‍, ഇന്തോനേഷ്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ കിരീടങ്ങളും ഇന്ത്യൻ സഖ്യം സ്വന്തമാക്കിയിരുന്നു.
Source link