ഹാങ്ഝൗ: ഇന്ത്യയുടെ സെഞ്ചുറി മെഡൽനേട്ടത്തോടെ ഏഷ്യൻ ഗെയിംസിന് ഇന്നു കൊടിയിറക്കം. ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായാണ് ഇന്ത്യ ചൈനയിൽനിന്നു മടങ്ങുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഇന്നലെ അവസാനിച്ചപ്പോൾ 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 107 മെഡലുകളാണ് ഹാങ്ഝൗവിൽനിന്ന് നേടിയത്. കബഡിയിൽ ഇന്ത്യൻ വനിതകൾ ചൈനീസ് തായ്പേയ്യെ കീഴടക്കിയതോടെയാണ് മെഡൽ നേട്ടം നൂറു തൊട്ടത്. 2018ലെ ജക്കാർത്ത ഗെയിംസിൽ നേടിയതു 16 സ്വർണമായിരുന്നെങ്കിൽ ഇത്തവണ അത് 28 ലെത്തി. ഇന്നലെ ബാഡ്മിന്റണിലെ ചരിത്രസ്വർണവും കബഡിയിലെ ഇരട്ട സ്വർണനേട്ടവും ഗെയിംസിന്റെ അവസാനദിനം ഇന്ത്യക്ക് അഭിമാനമായി.
ബാഡ്മിന്റൺ കോർട്ടിൽനിന്ന് ഇന്ത്യ ആദ്യമായി പൊന്നണിഞ്ഞു. സാത്വിക്-ചിരാഗ് സഖ്യം തോൽപ്പിച്ചത് കൊറിയയെ. ഇന്നലെ ആറു സ്വർണമുൾപ്പെടെ 12 മെഡലുകളാണ് ഇന്ത്യ നേടിയത്. ഹൗങ്ഝൗവിൽ ഒരു ദിവസം ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്വർണമെഡൽ നേട്ടമാണിത്. മൂന്നു മലയാളികളടങ്ങിയ റിലേ ടീമിന്റെ സ്വർണവും എച്ച്.എസ്. പ്രണോയിയുടെ ഇരട്ടമെഡലും ഉൾപ്പെടെ എട്ടു മെഡലുകളാണ് കേരളത്തിലേക്ക് ഈ ഏഷ്യൻ ഗെയിംസിലൂടെ എ ത്തിയത്.
Source link