മയാമി: സൂപ്പർ താരം ലയണൽ മെസി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റർ മയാമി. സ്വന്തം കാണികൾക്ക് മുൻപിൽ എഫ്സി സിൻസിനാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടത്. അൽവാരോ ബാരിയൽ നേടിയ ഗോളാണ് സിൻസിനാറ്റിക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ് കാണാതെ ഇന്റർ മയാമി പുറത്തായി. തുടർച്ചയായ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതാണ് ക്ലബ്ബിന് തിരിച്ചടിയായത്.
Source link