ജയം തുടരാൻ കിവീസ്
ഹൈദരബാദ്: ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ പുറത്തെടുത്ത മികവ് തുടരാൻ ന്യൂസിലൻഡും കഴിഞ്ഞ കളിയിൽ സംഭവിച്ച പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാനൊരുങ്ങുന്ന നെതർലൻഡ്സും തങ്ങളുടെ രണ്ടാം മത്സരത്തിന് ഇന്നു നേർക്കുനേർ ഇറങ്ങുന്നു. ബൗളിംഗിൽ മികവു പുലർത്തിയ കിവീസ് ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിൽ വിജയലക്ഷ്യം കടക്കാൻ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 36.2 ഓവർ മാത്രമാണ് കിവീസിനു വേണ്ടിവന്നത്. സെഞ്ചുറികളുമായി ഡിവോണ്‍ കോണ്‍വെയും രചിൻ രവീന്ദ്രയുമാണ് കിവീസിന് വിജയമൊരുക്കിയത്.
പാക്കിസ്ഥാന്റെ ബാറ്റിംഗ് നിരയ്ക്കെതിരേ മികച്ച ബൗളിംഗ് കാഴ്ചവച്ച നെതർലൻഡ്സിനെ ന്യൂസിലൻഡിനു വിലകുറച്ചു കാണാനാവില്ല. പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം പുറത്തെടുത്തശേഷമാണ് നെതർലൻഡ്സ് കീഴടങ്ങിയത്.
Source link