ചരിത്രമരികെ…


ഹാ​​​​​ങ്ഝൗ: ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡ് മെ​​​​​ഡ​​​​​ൽ​​​​​നേ​​​​​ട്ടം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ഇ​​​​​ന്ത്യ ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. ഇ​​​​​ന്ന​​​​​ലെ ര​​​​​ണ്ടു സ്വ​​​​​ർ​​​​​ണ​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ കൂ​​​​​ടി നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ഹാ​​​​​ങ്ഝൗ ഗെ​​​​​യിം​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​കെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം 69 ആ​​​​​യി. ര​​​​​ണ്ടു മെ​​​​​ഡ​​​​​ൽ കൂ​​​​​ടി നേ​​​​​ടി​​​​​യാ​​​​​ൽ 2018ൽ ​​​​​ജ​​​​​ക്കാ​​​​​ർ​​​​​ത്ത​​​​​യി​​​​​ൽ നേ​​​​​ടി​​​​​യ 70 മെ​​​​​ഡ​​​​​ലി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് തി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടും. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ജാ​​​​​വ​​​​​ലി​​​​​ൻ ത്രോ​​​​​യി​​​​​ൽ അ​​​​​ന്നു റാ​​​​​ണി​​​​​യും 5000 മീ​​​​​റ്റ​​​​​റി​​​​​ൽ പ​​​​​രു​​​​​ൾ ചൗ​​​​​ധ​​​​​രി​​​​​യു​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണ​​​​​നേ​​​​​ട്ട​​​​​ക്കാ​​​​​ർ. ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം വ​​​​​നി​​​​​താ ജാ​​​​​വ​​​​​ലി​​​​​ൻ ത്രോ​​​​​യി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടു​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ​​​ന്മാ​​​​​രു​​​​​ടെ 800 മീ​​​​​റ്റ​​​​​റി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ഫ്സ​​​​​ലും ഡെ​​​​​ക്കാ​​​​​ത്ത​​​​​ല​​​​​ണി​​​​​ൽ തേ​​​​​ജ​​​​​സ്വി​​​​​ൻ ശ​​​​​ങ്ക​​​​​റും വെ​​​​​ള്ളി നേ​​​​​ടി.

പ്ര​​​​​വീ​​​​​ണ്‍ ചി​​​​​ത്ര​​​​​വേ​​​​​ൽ (ട്രി​​​​​പ്പി​​​​​ൾ ജം​​​​​പ്), ന​​​​​രേ​​​​​ന്ദ​​​​​ർ ബ​​​​​ർ​​​​​വാ​​​​​ൾ (ബോ​​​​​ക്സിം​​​​​ഗ്), വി​​​​​ദ്യ രാം​​​​​രാ​​​​​ജ് (400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സ്), പ്രീ​​​​​തി പ​​​​​വാ​​​​​ർ (ബോ​​​​​ക്സിം​​​​​ഗ്) എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു പു​​​​​റ​​​​​മേ ക​​​​​നോ​​​​​യിം​​​​​ഗി​​​​​ലും ഇ​​​​​ന്ത്യ ഇ​​​​​ന്ന​​​​​ലെ വെ​​​​​ങ്ക​​​​​ലം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സ്ക്വാ​​​​​ഷി​​​​​ലും ബോ​​​​​ക്സിം​​​​​ഗി​​​​​ലും അ​​​​​ന്പെ​​​​​യ്ത്തി​​​​​ലും ഇ​​​​​ന്ത്യ മെ​​​​​ഡ​​​​​ൽ ഉ​​​​​റ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


Source link

Exit mobile version