അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് കൊടിയേറ്റ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും കൊന്പുകോർക്കും. 10 ടീമുകൾ, ടൂർണമെന്റിലാകെ 48 മത്സരങ്ങൾ. നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ടീമുകൾ. ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലക്നോ, പൂന, ബംഗളൂരു, മുംബൈ, കോൽക്കത്ത എന്നിങ്ങനെ വേദികളും തയാർ. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. മുന്പ് സർദാർ പട്ടേൽ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന മൊട്ടേരയിലെ ഉദ്ഘാടന മത്സരവേദി അടുത്തിടെയാണ് നരേന്ദ്ര മോദി സ്റ്റേഡിയമെന്നു പേരു മാറ്റിയത്. 1984 ഒക്ടോബർ അഞ്ചിനാണ് ഇവിടെ ആദ്യ ഏകദിനം നടന്നത്. അതിനുശേഷം 50ൽ അധികം ഏകദിനങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായി. ആദ്യ ലോകകപ്പ് നേട്ടത്തിന്റെ 40-ാം വാർഷികത്തിൽ മറ്റൊരു കിരീടനേട്ടം ലക്ഷ്യമിടുന്ന ഇന്ത്യയെ രോഹിത് ശർമയാണു നയിക്കുന്നത്. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിങ്ങനെ സൂപ്പർ താരങ്ങളും ടീമിലുണ്ട്. ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും. ആതിഥേയരായ ഇന്ത്യയുടെ ആദ്യമത്സരം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. 2023 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഒക്ടോബർ 8: ഇന്ത്യ-ഓസ്ട്രേലിയ, ചെന്നൈ ഒക്ടോബർ 11: ഇന്ത്യ-അഫ്ഗാനിസ്ഥാൻ, ഡൽഹി ഒക്ടോബർ 14: ഇന്ത്യ-പാക്കിസ്ഥാൻ, അഹമ്മദാബാദ് ഒക്ടോബർ 19: ഇന്ത്യ-ബംഗ്ലാദേശ്, പൂന ഒക്ടോബർ 22: ഇന്ത്യ-ന്യൂസിലൻഡ്, ധരംശാല ഒക്ടോബർ 29: ഇന്ത്യ-ഇംഗ്ലണ്ട്, ലക്നോ നവംബർ 2: ഇന്ത്യ-ശ്രീലങ്ക, മുംബൈ നവംബർ 5: ഇന്ത്യ- ദക്ഷിണാഫ്രിക്ക, കോൽക്കത്ത നവംബർ 12: ഇന്ത്യ-നെതർലൻഡ്സ്, ബംഗളൂരു ടീം ഇന്ത്യ അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് വീഴുന്പോൾ ആരാധകരുടെ ആദ്യ ചോദ്യം ടീം ഇന്ത്യ കപ്പുയർത്തുമോ എന്നതാണ്. 2011ലാണ് ഇന്ത്യ ഏകദിന ലോകകപ്പിന് അവസാനമായി ആതിഥേയത്വം വഹിച്ചത്. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അന്ന് ലോകകപ്പിൽ മുത്തമിട്ടിരുന്നു. രോഹിത് ശർമ നയിക്കുന്ന ഇത്തവണത്തെ ടീമും കപ്പടിക്കുന്നതിനായാണ് ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ്. 2023 ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയാണ് ഫേവറൈറ്റുകൾ. ഇന്ത്യ ലോകകപ്പ് നേടുമെന്നതിൽ 9/5 സാധ്യതയാണുള്ളത്. നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടും (3/1) മുൻ ചാന്പ്യന്മാരായ ഓസ്ട്രേലിയയുമാണ് (4/1) ലോകകപ്പ് നേടാനുള്ള ഫേവറൈറ്റ് പട്ടികയിൽ ഇന്ത്യക്കു പിന്നിൽ. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നത്തിന് ഏറ്റവും വലിയ വെല്ലുവിളി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളാണെന്ന് ചുരുക്കം. ഇന്ത്യക്ക് അനുകൂലമായ മറ്റൊരു കാര്യം അവസാന മൂന്ന് ഏകദിന ലോകകപ്പും ആതിഥേയ രാജ്യമാണ് സ്വന്തമാക്കിയത് എന്നതാണ്. ചരിത്രം ആവർത്തിച്ചാൽ രോഹിത് ശർമയും സംഘവും നവംബർ 19ന് ലോകകപ്പ് ചുണ്ടോടടുപ്പിക്കും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കു പുറമേ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്സ് ടീമുകൾ സെമിയിൽ എത്തിയാൽ അത് അദ്ഭുതമാകുമെന്ന കണക്കുകൂട്ടലും ഉണ്ട്. സ്വപ്ന ടീം ഇന്ത്യൻ താരങ്ങൾ ഫോം കണ്ടെത്തിയാൽ 2023 പുരുഷ ഏകദിന ലോകകപ്പ് രാജ്യംവിട്ട് പുറത്തുപോകില്ല എന്നത് 100 ശതമാനം ഉറപ്പ്. അത്രയ്ക്ക് അതിപ്രഗൽഭരാണ് ഇന്ത്യൻ സംഘത്തിൽ. രോഹിത് ശർമ – ശുഭ്മൻ ഗിൽ ഓപ്പണിംഗിൽ തുടങ്ങി വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നുവരെ നീളുന്ന ബാറ്റിംഗ് കരുത്ത്. സ്പിന്നിൽ കുൽദീപ് യാദവ്, ആർ. അശ്വിൻ എന്നിവരിൽ ഒരാൾ. പേസ് ആക്രമണത്തിൽ ജസ്പ്രീത് ബുംറ-മുഹമ്മദ് സിറാജ്-മുഹമ്മദ് ഷമി ത്രയം. പകരക്കാരുടെ ബെഞ്ചിലുള്ളത് വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും പേസ് ഓൾ റൗണ്ടറായി ഷാർദുൾ ഠാക്കൂറും. ഫോമിലാണെങ്കിൽ കപ്പ് എന്ന ഇന്ത്യൻ സ്വപ്നം ഇവർ പൂവണിയിക്കുമെന്നതിൽ തർക്കമില്ല. ലോകകപ്പ് ഫിക്സ്ചർ മത്സരം-ടീമുകള്-തീയതി-സമയം-വേദി 1. ഇംഗ്ലണ്ട്-ന്യൂസിലൻഡ്, ഒക്ടോബർ 5, 2:00 പിഎം, അഹമ്മദാബാദ് 2. പാക്കിസ്ഥാൻ-നെതർലൻഡ്സ്, ഒക്ടോബർ 6, 2:00 പിഎം, ഹൈദരാബാദ് 3. ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 7, 10:30 എഎം, ധരംശാല 4. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക, ഒക് ടോബർ 7, 2:00 പിഎം, ഡൽഹി 5. ഇന്ത്യ-ഓസ്ട്രേലിയ, ഒക്ടോബർ 8, 2:00 പിഎം, ചെന്നൈ 6. ന്യൂസിലൻഡ്-നെതർലൻഡ്സ്, ഒക്ടോബർ 9, 2:00 പിഎം, ഹൈദരാബാദ് 7. ഇംഗ്ലണ്ട്-ബംഗ്ലാദേശ്, ഒക്ടോ ബർ 10, 10:30 എഎം, ധരംശാല 8. പാക്കിസ്ഥാൻ-ശ്രീലങ്ക, ഒക്ടോ ബർ 10, 2:00 പിഎം, ഹൈദരാബാദ് 9. ഇന്ത്യ-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 11, 2:00 പിഎം, ഡൽഹി 10. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 12, 2:00 പിഎം, ലക്നോ 11. ന്യൂസിലൻഡ്-ബംഗ്ലാദേശ്, ഒക്ടോബർ 13, 2:00 പിഎം, ചെന്നൈ 12. ഇന്ത്യ-പാക്കിസ്ഥാൻ, ഒക്ടോബർ 14 2:00 പിഎം, അഹമ്മദാബാദ് 13. ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാൻ ഒക്ടോബർ 15, 2:00 പിഎം, ഡൽഹി 14. ഓസ്ട്രേലിയ-ശ്രീലങ്ക, ഒക്ടോബർ 16 2:00 പിഎം, ലക്നോ 15. ദക്ഷിണാഫ്രിക്ക-നെതർലൻഡ്സ്, ഒക്ടോബർ 17, 2:00 പിഎം, ധരംശാല 16. ന്യൂസിലൻഡ്-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 18, 2:00 പിഎം, ചെന്നൈ 17. ഇന്ത്യ-ബംഗ്ലാദേശ്, ഒക്ടോബർ 19, 2:00 പിഎം, പൂന 18. ഓസ്ട്രേലിയ-പാക്കിസ്ഥാൻ ഒക്ടോബർ 20, 2:00 പിഎം, ബംഗളൂരു 19. നെതർലൻഡ്സ്-ശ്രീലങ്ക, ഒക്ടോബർ 21, 10:30 എഎം, ലക്നോ 20. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 21, 2:00 പിഎം, മുംബൈ 21. ഇന്ത്യ-ന്യൂസിലൻഡ്, ഒക്ടോ ബർ 22, 2:00 പിഎം, ധരംശാല 22. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ, ഒക്ടോബർ 23, 2:00 പിഎം, ചെന്നൈ 23. ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, ഒക്ടോബർ 24, 2:00 പിഎം, മുംബൈ 24. ഓസ്ട്രേലിയ-നെതർലൻഡ്സ്, ഒക്ടോബർ 25, 2:00 പിഎം, ഡൽഹി 25. ഇംഗ്ലണ്ട്-ശ്രീലങ്ക, ഒക്ടോബർ 26, 2:00 പിഎം, ബംഗളൂരു 26. പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 27, 2:00 പിഎം, ചെന്നൈ 27. ഓസ്ട്രേലിയ-ന്യൂസിലൻഡ്, ഒക്ടോബർ 28, 10:30 എഎം, ധരംശാല 28. നെതർലൻഡ്സ്-ബംഗ്ലാദേശ, ഒക്ടോബർ 28, 2:00 പിഎം, കോൽക്കത്ത 29. ഇന്ത്യ-ഇംഗ്ലണ്ട്, ഒക്ടോബർ 29, 2:00പിഎം, ലക്നോ 30. അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക, ഒക്ടോബർ 30, 2:00 പിഎം, പൂന 31. പാക്കിസ്ഥാൻ-ബംഗ്ലാദേശ്, ഒക്ടോബർ 31, 2:00 പിഎം, കോൽക്കത്ത 32. ന്യൂസിലൻഡ്-ദക്ഷിണാഫ്രിക്ക, നവംബർ 1, 2:00പിഎം, പൂന 33. ഇന്ത്യ-ശ്രീലങ്ക, നവംബർ 2, 2:00പിഎം, മുംബൈ 34. നെതർലൻഡ്സ്-അഫ്ഗാനിസ്ഥാൻ, നവംബർ 3, 2:00 പിഎം, ലക്നോ 35. ന്യൂസിലൻഡ്-പാക്കിസ്ഥാൻ, നവംബർ 4, 10:30 എഎം, ബംഗളൂരു 36. ഇംഗ്ലണ്ട്-ഓസ്ട്രേലിയ, നവംബർ 4, 2:00 പിഎം, അഹമ്മദാബാദ്
37. ഇന്ത്യ-ദക്ഷിണാഫ്രിക്ക, നവംബർ 5, 2:00പിഎം, കോൽക്കത്ത 38. ബംഗ്ലാദേശ്-ശ്രീലങ്ക, നവംബർ 6, 2:00 പിഎം, ഡൽഹി 39. ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ, നവംബർ 7, 2:00 പിഎം, മുംബൈ 40. ഇംഗ്ലണ്ട്-നെതർലൻഡ്സ്, നവംബർ 8, 2:00 പിഎം, പൂന 41. ന്യൂസിലൻഡ്-ശ്രീലങ്ക, നവംബർ 9, 2:00 പിഎം, ബംഗളൂരു 42. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ, നവംബർ 10, 2:00 പിഎം, അഹമ്മദാബാദ് 43. ഓസ്ട്രേലിയ-ബംഗ്ലാദേശ്, നവംബർ 11, 10:30 എഎം, പൂന 44 ഇംഗ്ലണ്ട്-പാക്കിസ്ഥാൻ നവംബർ 11 2:00 പിഎം, കോൽക്കത്ത 45 ഇന്ത്യ-നെതർലൻഡ്സ് നവംബർ 12 2:00 പിഎം, ബംഗളൂരു ലോകകപ്പ് ക്രിക്കറ്റിനു 10 സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്. ഈ സ്റ്റേഡിയങ്ങളുടെ കൂടുതൽ വിശേഷങ്ങൾ: നരേന്ദ്ര മോദി സ്റ്റേഡിയം (അഹമ്മദാബാദ്) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 1.32 ലക്ഷം ബൗണ്ടറി: നേരേ- 75 മീറ്റർ (ശരാശരി), കുറുകെ- 60-65 മീറ്റർ (ശരാശരി). പിച്ചുകളുടെ എണ്ണം: 11 കളിച്ച ഏകദിനങ്ങൾ: 3 ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 221 പ്രവചനം: ഏകദിന മത്സരങ്ങളുടെ ധാരാളിത്തമുള്ള സ്റ്റേഡിയമല്ല അഹമ്മദാബാദിലേത്. ഇവിടെ കളിച്ച മൂന്ന് ഏകദിനങ്ങളും കുറഞ്ഞ സ്കോറുകളിലാണ് അവസാനിച്ചത്. ന്യൂ ബോൾ ബൗളർമാർക്ക് മൂവ്മെന്റ് ലഭിക്കുന്നതാണ് മൊട്ടേരയിലെ പിച്ച്. ധാരാളം പിച്ചുകളുള്ളതിനാൽ മത്സരിച്ച് ഏത് പിച്ച് ലഭിക്കുമെന്നതു പ്രവചനാതീതം. അരുണ് ജെയ്റ്റ്ലി സ്റ്റേഡിയം (ഡൽഹി) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 37,500 ബൗണ്ടറി: നേരേ- 68-70 മീറ്റർ (ശരാശരി), കുറുകെ- 65 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 204 പ്രവചനം: മെല്ലെപ്പോക്കിനു പേരുകേട്ടതാണ് ഡൽഹിയിലെ പിച്ച്. അവസാനം ഏകദിനത്തിനു വേദിയായപ്പോൾ, ദക്ഷിണാഫ്രിക്ക വെറും 99 റണ്സിന് ഓൾഒൗട്ടായി. സ്പിന്നർമാരുടെ ശരാശരി പേസർമാരേക്കാൾ കുറവാണുതാനും. എച്ച്പിസിഎ സ്റ്റേഡിയം (ധരംശാല) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 23,000 ബൗണ്ടറി: നേരേ- 68-70 മീറ്റർ (ശരാശരി), കുറുകെ- 63-65 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 151 പ്രവചനം: സദുദ്രനിരപ്പിൽനിന്ന് 1456 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് ഹിമാചൽ പ്രദേശിലേത്. പേസർമാർക്കു പിന്തുണ ലഭിക്കുന്ന പിച്ചിൽ ബാറ്റിംഗ് ബുദ്ധിമുട്ടാണ്. സ്പിന്നർമാർക്ക് അധികം പിന്തുണ ലഭിക്കാറില്ല. പേസർമാർ മുൻനിരയും സ്പിന്നർമാർ വാലറ്റവും തൂത്തുവാരുന്നതാണ് പതിവ്. ഏകന സ്റ്റേഡിയം (ലക്നോ) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 50,000 ബൗണ്ടറി: നേരേ- 68-70 മീറ്റർ (ശരാശരി), കുറുകെ- 63-65 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 226 പ്രവചനം: വേഗക്കുറവിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ചതാണ് ലക്നോവിലെ സ്റ്റേഡിയം. എന്നാൽ, ഐപിഎൽ മത്സരങ്ങളിൽ ചില വന്പൻ സ്കോറുകൾക്കും സ്റ്റേഡിയം വേദിയായി. സീമർമാർ ബൗൾ ചെയ്യാൻ ഇഷ്ടപ്പെടുന്നതാണ് ഇവിടത്തെ പിച്ച്. ബാറ്റിംഗിന് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു വേദിയായും ഈ സ്റ്റേഡിയത്തെ കണക്കാക്കുന്നു. ചിന്നസ്വാമി സ്റ്റേഡിയം (ബംഗളൂരു) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 40,000 ബൗണ്ടറി: നേരേ- 65 മീറ്റർ (ശരാശരി), കുറുകെ- 55-60 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 310 പ്രവചനം: ദൈർഘ്യം കുറഞ്ഞ ബൗണ്ടറികളുള്ള ബംഗളൂരുവിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. ഈ ഗ്രൗണ്ടിലെ ഐപിഎൽ മത്സരങ്ങളിൽ ടീമുകൾ സ്കോർ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. ബാറ്റും ബോളും തമ്മിലുള്ള മത്സരത്തിൽ ബാറ്റർമാർ ജയിക്കുമെങ്കിലും ചുരുക്കം അവസരങ്ങളിൽ സ്പിന്നർമാർക്ക് ഈ ഗ്രൗണ്ട് പിന്തുണ നൽകാറുണ്ട്. പ്രധാന സ്റ്റേഡിയത്തിൽ അഞ്ചു പിച്ചുകളാണുള്ളത്. സമീപത്തെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയും പരിശീലനത്തിന് ഉപയോഗിക്കാം. ഈഡൻ ഗാർഡൻസ് (കോൽക്കത്ത) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 68,000 ബൗണ്ടറി: നേരേ- 64-71 മീറ്റർ (ശരാശരി), കുറുകെ- 65-69 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 262 പ്രവചനം: മുന്പ് ബൗളർമാർക്ക് പിന്തുണ നൽകിയിരുന്ന പിച്ച് ഇപ്പോൾ ബാറ്റിംഗിന് അനുകൂലമാണ്. പേസർമാരേക്കാൾ സ്പിന്നർമാരെ പിന്തുണയ്ക്കുന്നതാണ് ഈഡനിലെ പിച്ച്. ലോകകപ്പിലെ ഉയർന്ന സ്കോറുകൾക്ക് ഈ സ്റ്റേഡിയം വേദിയാകാൻ സാധ്യതയേറെ. വാങ്കഡെ സ്റ്റേഡിയം (മുംബൈ) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 32,000 ബൗണ്ടറി: നേരേ- 68-72 മീറ്റർ (ശരാശരി), കുറുകെ- 64-66 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 241 എല്ലാവർക്കും പിന്തുണ നൽകുന്ന പിച്ച്; അതാണ് വാങ്കഡെ സ്റ്റേഡിയം. സീമർമാർക്ക് മികച്ച ബൗണ്സ് ലഭിക്കുന്ന പിച്ചിൽ, വൈകുംതോറും മൂവ്മെന്റും ലഭിക്കും. സ്പിന്നർമാർക്ക് അവസരം ലഭിക്കുന്നത് ചുരുക്കം. ദൈർഘ്യം കുറഞ്ഞ ബൗണ്ടറികളും മികച്ച ബൗണ്സും ടീമുകൾക്ക് ഏറെ പ്രയോജനപ്രദമാണ്. എംസിഎ രാജ്യാന്തര സ്റ്റേഡിയം (പൂന) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 36,400 ബൗണ്ടറി: നേരേ- 72-74 മീറ്റർ (ശരാശരി), കുറുകെ- 65 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 301 പ്രവചനം: ലോകകപ്പ് വേദികളിൽ ബാറ്റിംഗിന് ഏറ്റവും അനുകൂലമായത്. സ്പിന്നർമാരുടെ ശവപ്പറന്പായ ഈ വേദി പേസർമാർക്ക് പലപ്പോഴും പിന്തുണ നൽകാറുണ്ട്. ബാറ്റർമാരുടെ പറുദീസയാണ് പൂന സ്റ്റേഡിയം. എം.എ. ചിദംബരം സ്റ്റേഡിയം (ചെന്നൈ) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 50,000 ബൗണ്ടറി: നേരേ- 65 മീറ്റർ (ശരാശരി), കുറുകെ- 68 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 279 പ്രവചനം: ലോകകപ്പിലെ സ്പിൻ സൗഹൃദ വേദികളിൽ ഒന്നാണ് ചെന്നൈയിലേത്. എന്നാൽ റണ്ണടിച്ചുകൂട്ടാൻ ഈ വേദിയിൽ വലിയ പ്രയാസമില്ല. പേസർമാരേക്കാൾ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുമെന്നു മാത്രം. ഐപിഎല്ലിലെ ഉയർന്ന സ്കോറുകളുടെ വേദിയാണ് ചെന്നൈ. അവസാനം നടന്ന മൂന്ന് ഏകദിനങ്ങളിൽ ശരാശരി സ്കോർ 280ന് അടുത്തായിരുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയം (ഹൈദരാബാദ്) കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി: 55,000 ബൗണ്ടറി: നേരേ- 65-70 മീറ്റർ (ശരാശരി), കുറുകെ- 66-69 മീറ്റർ (ശരാശരി). ആദ്യം ബാറ്റ് ചെയ്തപ്പോൾ ശരാശരി: 292 പ്രവചനം: പൊതുവേ ഉയർന്ന സ്കോറുകൾക്കു പേരുകേട്ട ഗ്രൗണ്ടാണ് ഹൈദരാബാദിലേത്. 350 റണ്സ് പോലും ഇവിടെ സുരക്ഷിതമല്ല. സ്പിന്നർമാർക്കും പേസർമാർക്കും ഇവിടെ അടികിട്ടും. ഈ ഗ്രൗണ്ടിൽ സ്കോറുകൾ പിന്തുടരാനാണ് ടീമുകൾ ആഗ്രഹിക്കുന്നത്. അതേസമയം, സ്റ്റേഡിയത്തിലെ സീറ്റുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 83 കോടി ഏകദേശം 83 കോടി രൂപയാണ് ഏകദിന ലോകകപ്പിനായി ഐസിസി മൊത്തത്തിൽ വകയിരുത്തിയിട്ടുള്ളത്. വിജയിക്ക് ഏകദേശം 33 കോടി രൂപയും റണ്ണറപ്പിന് ഏകദേശം 16 കോടിയും സമ്മാനമായി ലഭിക്കും. തോൽക്കുന്ന രണ്ടു സെമി ഫൈനലിസ്റ്റുകൾക്ക് ഏകദേശം 6.5 കോടി രൂപ ലഭിക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കാണ് ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണം ഏറ്റെടുത്തിരിക്കുന്നത്. 48 മത്സരങ്ങളും ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
Source link