കന്നിമധുരം

ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെ തകർത്ത് ജംഷഡ്പുർ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷഡ്പൂരിന്റെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 76-ാം മിനിറ്റിൽ റെയ് ടച്ചിക്കവായാണ് ജംഷഡ്പൂരിന്റെ വിജയഗോൾ നേടിയത്.
മൂന്നു മത്സരങ്ങളിൽ ജംഷഡ്പൂരിന്റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ജംഷഡ്പുർ ആറാമതും കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താമതും നിൽക്കുന്നു.
Source link