പൂച്ചെണ്ടില്ല; ഗൺമാനു നേരെ കയ്യോങ്ങി മന്ത്രി- വിഡിയോ

ഹൈദരാബാദ് ∙ വേദിയിൽ കണ്ടുമുട്ടിയ സഹമന്ത്രിക്കു പിറന്നാൾ ആശംസയോടൊപ്പം സമ്മാനിക്കാൻ പൂച്ചെണ്ടിനായി കൈനീട്ടിയ മന്ത്രി കണ്ടത് വെറുംകയ്യോടെ നിൽക്കുന്ന ഗൺമാനെ. ക്ഷുഭിതനായ മന്ത്രി ഗൺമാനുനേരേ കയ്യോങ്ങുകയും ചീത്തവിളിക്കുകയും ചെയ്തു. സെക്രട്ടറിമാർ അപ്പോഴേക്കും പൂച്ചെണ്ടും ഷാളുമായി ഓടിയെത്തിയതോടെ രംഗം തണുത്തു. പൊതുവേദിയിൽ ഗൺമാനെ അടിക്കാനോങ്ങിയ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹ്മൂദ് അലിയുടെ നടപടിയാണു വ്യാപക വിമർശനത്തിന് ഇടയാക്കിയത്.
മൃഗസംരക്ഷണവകുപ്പ് മന്ത്രി ടി.ശ്രീനിവാസ് യാദവിന് സർക്കാർ സ്കൂളിൽ ‘സിഎം ബ്രേക്ക്ഫാസ്റ്റ്’ പദ്ധതി ഉദ്ഘാടനത്തിനിടെയാണ് മെഹ്മൂദ് അലി പിറന്നാൾ ആശംസിച്ചത്. ബൊക്കെ കൊടുക്കുന്ന കാര്യം ഗൺമാനെ അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്നു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. സഹപ്രവർത്തകരോട് സൗഹാർദപൂർവം ഇടപെടുന്നയാളായാണു മെഹ്മൂദ് അലി അറിയപ്പെടുന്നത്.
English Summary : Telangana Home Minister slaps gunman
Source link