മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യൻ സന്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത് 22,000 കോടി രൂപ. ബാങ്ക് ഓഫ് ബറോഡയിലെ സാന്പത്തിക വിദഗ്ധരാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നവംബർ പകുതി വരെ ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റ് വീക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് ആഭ്യന്തര-രാജ്യാന്തര ആരാധകരെത്തും. 10 നഗരങ്ങളിലായാണ് ലോകകപ്പ് വേദികൾ. ഇവിടേക്കുള്ള ആരാധകരുടെ വരവ് ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലും ചെറുകിട വിപണിയിലും ഉണർവുണ്ടാക്കും. ടിവി, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും വൻതോതിൽ വരുമാനമുണ്ടാക്കും. 2019ൽ ലോകകപ്പ് വീക്ഷിച്ച 552 ലക്ഷം കാണികളേക്കാൾ കൂടുതൽപേർ ഇക്കുറി ലോകകപ്പ് കാണാനുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. 12,000 കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
അതേസമയം, ലോകകപ്പ് പണപ്പെരുപ്പത്തിനു വെള്ളവും വളവും നൽകുമെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ഇക്കാലയളവിൽ വിമാന-ഹോട്ടൽ നിരക്കുകൾ കുതിച്ചുയർന്നു. അനൗദ്യോഗിക മേഖലയിലെ സർവീസ് നിരക്കുകളിലും കുതിപ്പുണ്ട്. ലോകകപ്പ് നടക്കുന്ന ഒക്ടോബർ-നവംബർ മാസം പണപ്പെരുപ്പത്തിൽ 0.15 ശതമാനം മുതൽ 0.25 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
Source link