ഹാങ്ഝൗ: ടേബിൾ ടെന്നീസിൽ ചരിത്രമെഡലുറപ്പിച്ച് ഇന്ത്യൻ വനിതകൾ. സുതീർത്ഥ മുഖർജി-ഐഹിക മുഖർജി സഖ്യം സെമിയിൽ ഇടം പിടിച്ചതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ജേതാക്കളായ ചൈനയുടെ ചെങ് മെങ്-വാങ് യിദി സഖ്യത്തെ എട്ടാം സീഡായ ഇന്ത്യൻ ജോടി പരാജയപ്പെടുത്തി. ചൈനയുടെ ഒളിന്പിക്സ് സ്വർണമെഡൽ ജേതാവായ മാ ലിൻ പരിശീലിപ്പിക്കുന്ന ടീമിനെയാണ് ഇന്ത്യൻ സഖ്യം വീഴ്ത്തിയത്.
സ്കോർ: 11-5, 11-5, 5-11, 11-9. കൊറിയയുടെ സുയോങ് ചാ-സുയോങ് പാക് സഖ്യമാണ് സെമിയിൽ സുതീർത്ഥ-ഐഹിക ജോടിയുടെ എതിരാളികൾ. ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസിലെ വനിതാ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ കന്നി മെഡലാണിത്. ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം മെഡലും. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് പുരുഷ ടീമും മിക്സഡ് ഡബിൾസ് ടീമും വെങ്കലം നേടിയിരുന്നു.
Source link