SPORTS

ഇ​ന്ത്യ​ൻ സ്ക്വാ​ഷ്


ഹാ​​​​ങ്ഝൗ: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ. ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും ര​​​​ണ്ടു വെ​​​​ള്ളി​​​​യും ഒ​​​​രു വെ​​​​ങ്ക​​​​ല​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​ന്ന​​​​ലെ ഹാ​​​​ങ്ഝൗ​​​​വി​​​​ൽ നേ​​​​ടി​​​​യ​​​​ത്. 10 സ്വ​​​​ർ​​​​ണ​​​​വും 14 വെ​​​​ള്ളി​​​​യും 14 വെ​​​​ങ്ക​​​​ല​​​​വു​​​​മ​​​​ട​​​​ക്കം 38 മെ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ നാ​​​​ലാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്നു. സ്ക്വാ​​​​ഷ് ഫൈ​​​​ന​​​​ലി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​രു​​​​ഷ ടീ​​​​മും ടെ​​​​ന്നീ​​​​സി​​​​ൽ രോ​​​​ഹ​​​​ൻ ബൊ​​​​പ്പ​​​​ണ്ണ-​​​​റു​​​​തു​​​​ജ ഭോ​​​​സ്‌​​​ലെ‌ സ​​​​ഖ്യ​​​​വു​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ക്കാ​​​​ർ. സൗ​​​​ര​​​​വ് ഘോ​​​​ഷാ​​​​ൽ, മ​​​​ഹേ​​​​ഷ് മ​​​​ങ്കോ​​​​ങ്ക​​​​ർ, അ​​​​ഭ​​​​യ് സിം​​​​ഗ്, ഹ​​​​​രീ​​​​​ന്ദ​​​​​ർ പാ​​​​​ൽ സ​​​​​ന്ധു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഇ​​​ന്ത്യ​​​ൻ ടീം. ​​​​ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ പു​​​​രു​​​​ഷ സ്ക്വാ​​​​ഷ് ഇ​​​​ന​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണം നേ​​​​ടു​​​​ന്ന​​​​ത്. മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ ബൊ​​​​പ്പ​​​​ണ്ണ-​​​​റു​​​​തു​​​​ജ കൂ​​​​ട്ടു​​​​കെ​​​​ട്ട് താ​​​​യ്പേ​​​​യ് സ​​​​ഖ്യ​​​​ത്തെ വീ​​​​ഴ്ത്തി. 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ പി​​​​സ്റ്റ​​​​ൾ മി​​​​ക്സ​​​​ഡ് ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ സ​​​​ര​​​​ബ്ജോ​​​​ത് സിം​​​​ഗ്, ടി.​​​എ​​​സ്. ദി​​​​വ്യ സ​​​​ഖ്യം വെ​​​​ള്ളി നേ​​​​ടി. ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യു​​​​ടെ 19-ാം മെ​​​​ഡ​​​​ൽ. 10,000 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ കാ​​​​ർ​​​​ത്തി​​​​ക് കു​​​​മാ​​​​ർ വെ​​​​ള്ളി​​​​യും ഗു​​​​ൽ​​​​വീ​​​​ർ സിം​​​​ഗ് വെ​​​​ങ്ക​​​​ല​​​​വും പേ​​​​രി​​​​ലാ​​​​ക്കി.

ബോ​​​​ക്സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ ഇ​​​​ന്ന​​​​ലെ മൂ​​​​ന്ന് മെ​​​​ഡ​​​​ലു​​​​ക​​​​ൾ ഉ​​​​റ​​​​പ്പി​​​​ച്ചു. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 54 കി​​​​ലോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്രീ​​​​തി പ​​​​ൻ​​​​വ​​​​ർ, 75 കി​​​​ലോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ലൊ​​​​വ്‌​​​ലി​​​​ന ബൊ​​​​ർ​​​​ഗൊ​​​​ഹെ​​​​യ്ൻ, പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​​​ടെ 92 കി​​​​ലോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ന​​​​രേ​​​​ന്ദ​​​​ർ ബ​​​​ർ​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ടി​​​​ക്കൂ​​​​ട്ടി​​​​ൽ സെ​​​​മി​​​​യി​​​​ലെ​​​​ത്തി മെ​​​ഡ​​​ൽ ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ത്. ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​സ്വ​​​​ർ​​​​ണ​​​​ത്തി​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ക്കും. വ​​​​നി​​​​താ വി​​​​ഭാ​​​​ഗം ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​​​ലും ഇ​​​​ന്ത്യ മെ​​​​ഡ​​​​ലു​​​​റ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


Source link

Related Articles

Back to top button