ഹാങ്ഝൗ: ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റർ വനിതാ ഹർഡിൽസ് താരം എന്ന ഖ്യാതിയുമായാണ് ഇരുപത്തിനാലുകാരിയായ ജ്യോതി യാർരാജി ഹാങ്ഝൗ ഏഷ്യൻ ഗെയിംസിനെത്തിയത്. 19-ാം ഏഷ്യൻ ഗെയിംസ് വനിതാ 100 മീറ്റർ ഹർഡിൽസ് ഫൈനലിൽ പ്രവേശിച്ചതോടെ ജ്യോതി ഇന്ത്യക്കായി മെഡൽ നേടുമെന്ന് ഏകദേശം ഉറപ്പായി. കാരണം, അത്രമികച്ച പ്രകടനത്തോടെയായിരുന്നു ജ്യോതി ഫൈനലിലേക്ക് എത്തിയത്. എന്നാൽ, ഫൈനലിൽ ഫൗൾ സ്റ്റാർട്ട് നെടത്തിയ ചൈനീസ് താരം വൂ യാനി ഒന്നാമത് ഫിനിഷ് ചെയ്തു, ജ്യോതി യാർരാജി മൂന്നാമതായി. പ്രതിഷേധവുമായി ഇന്ത്യ 12.91 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന ജ്യോതി വെങ്കലം ഉറപ്പാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. എന്നാൽ, ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനീസ് താരമായ വൂ യാനിക്കെതിരേ ഫൗൾ സ്റ്റാർട്ട് ആരോപണവുമായി ഇന്ത്യയും ജ്യോതിയും അധികൃതരെ സമീപിച്ചു. ഫൗൾ സ്റ്റാർട്ട് നടത്തിയിട്ടും വൂ യാനിനെ ഉൾപ്പെടുത്തിയാണ് ചൈനീസ് അധികൃതർ മത്സരം വീണ്ടും നടത്തിയത്. വൂ യാൻ ഒന്നാമത് ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ, ഫൗൾ സ്റ്റാർട്ടിലൂടെ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് വരെ പുറത്തായ വിവരം ചൈനക്കാർ അറിഞ്ഞില്ലെന്ന മട്ടായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ച ഇന്ത്യ അർഹിച്ച വെള്ളി സ്വന്തമാക്കുകയായിരുന്നു.
12.74 സെക്കൻഡുമായി ലിൻ യുവെയി സ്വർണം നേടിയപ്പോൾ 12.91 സെക്കൻഡിൽ ജ്യോതിക്ക് വെള്ളിയെത്തി. ജപ്പാന്റെ തനക യുമി (13.04) വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ജ്യോതി നേടിയത്.
Source link