മഴ നനഞ്ഞ സന്നാഹം
തിരുവനന്തപുരം: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സന്നാഹ മത്സരങ്ങൾ കളിച്ച് ഒരുങ്ങാമെന്ന ടീം ഇന്ത്യയുടെ മോഹത്തിനു തിരിച്ചടി. മഴ മൂലം ഇന്ത്യയുടെ രണ്ടു സന്നാഹ മത്സരങ്ങൾ ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നു. തിരുവനന്തപുരത്ത് ഷെഡ്യൂൾ ചെയ്ത ഇന്ത്യയുടെ രണ്ടാം സന്നാഹമത്സരവും ഉപേക്ഷിച്ചു. മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യയുടെ മത്സരം കാണാമെന്ന മോഹം പൊലിഞ്ഞു.
ഇന്നലെ നെതർലൻഡ്സിനെതിരായ സന്നാഹമാണു മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നത്. ഗോഹട്ടിയിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. തിരുവനന്തപുരം വേദിയായി ന്യൂസിലൻഡ് x ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ x നെതർലൻഡ്സ്, ഇന്ത്യ x നെതർലൻഡ്സ് എന്നിങ്ങനെ മൂന്നു ലോകകപ്പ് സന്നാഹ മത്സരങ്ങളായിരുന്നു ഷെഡ്യൂൾ ചെയ്തത്. ഇതിൽ ഓസ്ട്രേലിയ x നെതർലൻഡ്സ് മത്സരമാണ് അല്പമെങ്കിലും നടന്നത്.
Source link