ആൻസി ഫ്രം ഹാ​​​​​ങ്ഝൗ


സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ മൂ​​​ന്നാം അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ത്ത​​​ന്നെ ഇ​​​ന്ത്യ​​​ക്കാ​​​യി ലോം​​​ഗ് ജം​​​പി​​​ൽ മെ​​​ഡ​​​ൽ നേ​​​ടാ​​​നാ​​​യ​​​തി​​​ന്‍റെ ത്രി​​​ല്ലി​​​ലാ​​​ണ് ആ​​​ൻ​​​സി സോ​​​ജ​​​നെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൊ​​​ച്ചു​​​മി​​​ടു​​​ക്കി. ഒ​​​ളിം​​​പി​​​ക്സ് എ​​​ന്ന ല​​​ക്ഷ്യ​​​വും ഏ​​​ഴു​ മീ​​​റ്റ​​​ർ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യെ​​​ന്ന ജീ​​​വി​​​ത​​സ്വ​​​പ്ന​​​വും സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ഈ ​​​തൃ​​​ശൂ​​​ർ​​​ക്കാ​​​രി. ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ലെ വെ​​​ള്ളി​​​ത്തി​​​ള​​​ക്ക​​​ത്തി​​​ന്‍റെ അ​​​തു​​​ല്യ നി​​​മി​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഹാ​ങ്ഝൗ​വി​ൽ​നി​ന്ന് ദീ​പി​ക​യ്ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖം… ‘ജീ​​​വി​​​ത​​​ത്തി​​​ലെ അ​​​സു​​​ല​​​ഭ അ​​​നു​​​ഭ​​​വം.. ഏ​​​റെ​​​നാ​​​ളാ​​​യി ഞാ​​​ൻ കാ​​​ത്തി​​​രു​​​ന്ന നി​​​മി​​​ഷം… ഞാ​​​ൻ മൂ​​​ലം ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​നം പാ​​​ടി​​​ക്കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹം. പോ​​​ഡി​​​യ​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ചൈ​​​നീ​​​സ് ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​ണ് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലു​​​യ​​​ർ​​​ന്ന​​​തെ​​​ങ്കി​​​ലും ഞാ​​​ൻ മ​​​ന​​​സി​​​ൽ പാ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​തു ന​​​മ്മു​​​ടെ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട​​​പ്പോ​​​ൾ വ​​​ല്ലാ​​​ത്ത അ​​​ഭി​​​മാ​​​നം തോ​​​ന്നി. ഏ​​​റെ​​​ നാ​​​ളാ​​​യി ദൗ​​​ർ​​​ഭാ​​​ഗ്യം എ​​​ന്നെ പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ലും എ​​​ന്‍റെ ദി​​​വ​​​സം വ​​​രു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ഹാ​​​ങ്ഝൗ​​​വി​​​ൽ അ​​​തു സം​​​ഭ​​​വി​​​ച്ചു. ബാ​​​ങ്കോ​​​ക്കി​​​ലെ ഏ​​​ഷ്യ​​​ൻ അ​​​ത്‌​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഒ​​​രു സെ​​​ന്‍റീ​​​ മീ​​​റ്റ​​​റി​​​നാ​​​ണു വെ​​​ങ്ക​​​ലം ന​​​ഷ്ട​​​മാ​​​യ​​​ത്. ഇ​​​വി​​​ടെ എ​​​ല്ലാം ക​​​റ​​​ക്ടാ​​​യി ഹി​​​റ്റ് ചെ​​​യ്യാ​​​ൻ പ​​​റ്റി. അ​​​ടു​​​ത്ത ല​​​ക്ഷ്യം ഒ​​​ളിം​​​പി​​​ക്സാ​​​ണ്. പ​​​ക്ഷേ, എ​​​ന്‍റെ സ്വ​​​പ്നം ഏ​​​ഴു​​​ മീ​​​റ്റ​​​ർ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​ വ​​​നി​​​ത​​​യാ​​​വു​​​ക​​​യെ​​​ന്ന​​​താ​​​ണ്. അ​​​തി​​​നാ​​​യി ക​​​ഠി​​​ന പ​​​രി​​​ശ്ര​​​മം ചെ​​​യ്യും. ന​​​മ്മ​​​ളെ​​​ക്കൊ​​​ണ്ട് ആ​​​വു​​​ന്ന​​​ത്ര പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് എ​​​ന്‍റെ പോ​​​ളി​​​സി. റി​​​സ​​​ൽ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് ഞാ​​​ൻ വേ​​​വ​​​ലാ​​​തി​​​പ്പെ​​​ടു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ വ​​​ള​​​രെ കൂ​​​ളാ​​​യാ​​​ണു ഫൈ​​​ന​​​ലി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. മൂ​​​ന്നാം ചാ​​​ട്ട​​​ത്തി​​​ൽ 6.56 നേ​​​ടി​​​യ​​​പ്പോ​​​ൾ മെ​​​ഡ​​​ൽ പ്ര​​​തീ​​​ക്ഷ വ​​​ന്നു. പി​​​ന്നെ അ​​​ഞ്ചാം ചാ​​​ട്ട​​​ത്തി​​​ലാ​​​ണ് 6.63 നേ​​​ടി​​​യ​​​ത്. ആ​​​റാം ശ്ര​​​മം ഫൗ​​​ളാ​​​യി​​​പ്പോ​​​യി. എ​​​ന്താ​​​യാ​​​ലും എ​​​ന്നെ പി​​​ന്തു​​​ണ​​​ച്ച, പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച ഇ​​​പ്പോ​​​ഴ​​​ത്തെ കോ​​​ച്ച് അ​​​നൂ​​​പ് ജോ​​​സ​​​ഫി​​​നും എ​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും ആ​​​ദ്യ​​​കാ​​​ല കോ​​​ച്ച് ക​​​ണ്ണ​​​ൻ​​​മാ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ സ​​​ക​​​ല​​​ർ​​​ക്കും ന​​​ന്ദി. ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി നേ​​​രി​​​ൽ വി​​​ളി​​​ച്ചും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ച്ചി​​​രു​​​ന്നു’ – ആ​​​ൻ​​​സി പ​​​റ​​​ഞ്ഞു​​​നി​​​ർ​​​ത്തി.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ നാ​​​ട്ടി​​​ക​​​യെ​​​ന്ന തീ​​​ര​​​ദേ​​​ശ ഗ്രാ​​​മ​​​ത്തി​​​ന്‍റെ മ​​​ണ​​​ൽ​​​പ്പ​​​ര​​​പ്പി​​​ലൂ​​​ടെ ക​​​ളി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ക്യാ​​​ന്പു​​​വ​​​രെ എ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​ണ് ആ​​​ൻ​​​സി സോ​​​ജ​​​ൻ. തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഹി​​​സ്റ്റ​​​റി അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ കോ​​​ച്ച് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ക​​​ണ്ണ​​​ൻ മാ​​​ഷ് (പി.​​​വി. സ​​​നോ​​​ജ്) പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന നാ​​​ട്ടി​​​ക സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ൻ​​​സി സ്കൂ​​​ൾ, കോ​​​ള​​​ജ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന ദേ​​​ശീ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. 2021ലാ​​​ണ് ഇ​​​ന്ത്യ​​​ൻ ക്യാ​​​ന്പി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​തോ​​​ടെ സ്പ്രി​​​ന്‍റ് ഇ​​​ന​​​ങ്ങ​​​ൾ വി​​​ട്ട് ലോം​​​ഗ് ജം​​​പി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2022ൽ ​​​ബ​​​ർ​​​മിം​​​ഗ്ഹാം കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് ആ​​​യി​​​രു​​​ന്നു ആ​​​ദ്യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​ത്സ​​​രം. പ​​​ക്ഷേ 6.25 മീ​​​റ്റ​​​ർ മാ​​​ത്രം ചാ​​​ടി പ​​​തി​​​മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് ഫി​​​നി​​​ഷ് ചെ​​​യ്ത ആ​​​ൻ​​​സി​​​ക്ക് അ​​​ന്ന് ഫൈ​​​ന​​​ലി​​​ലേ​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​യി​​​ല്ല. ഈ ​​​വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ ബാ​​​ങ്കോ​​​ക്കി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ അ​​​ത്‌ലറ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ 6.45 മീ​​​റ്റ​​​ർ ചാ​​​ടി​​​യെ​​​ങ്കി​​​ലും നാ​​​ലാം സ്ഥാ​​​ന​​​ത്താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. തൃ​​​പ്ര​​​യാ​​​റി​​​ലെ ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​യ സോ​​​ജ​​​ന്‍റെ​​​യും ജാ​​​ൻ​​​സി​​​യു​​​ടെ​​​യും മൂ​​​ന്നു​​​ മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത​​​വ​​​ളാ​​​ണ് ആ​​​ൻ​​​സി സോ​​​ജ​​​ൻ. ആ​​ൻ​​സി ഏ​​ഷ്യ​​ൻ ഗെ​​യിംസി​​ൽ 1. 6.13 മീറ്റർ 2. 6.49 മീറ്റർ 3. 6.56 മീറ്റർ 4. 6.30 മീറ്റർ 5. 6.63 മീറ്റർ 6. xx


Source link

Exit mobile version