ആദ്യം അനുഷ്

ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ അശ്വാഭ്യാസത്തിലൂടെ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം അനുഷ് അഗർവാലയ്ക്ക് സ്വന്തം. 19-ാം ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ വ്യക്തിഗത ഡ്രസാഷ് വിഭാഗത്തിൽ അനുഷ് വെങ്കലം സ്വന്തമാക്കി.
73.030 പോയിന്റ് നേടിയാണു പുരുഷ സിംഗിൾസ് ഡ്രസാഷിൽ അനുഷ് മെഡലണിഞ്ഞത്. ഈ ഏഷ്യൻ ഗെയിംസിൽ അനുഷിന്റെ രണ്ടാം മെഡലാണ്. നേരത്തേ ടീം ഡ്രസാഷിൽ അനുഷ് ഉൾപ്പെട്ട ഇന്ത്യൻ സംഘം സ്വർണം നേടിയിരുന്നു.
Source link