SPORTS

ഷൂ​​​​​ട്ടിം​​​​​ഗി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​ക്കു നാ​​​​​ലാം സ്വ​​​​​ർ​​​​​ണം


ഹാ​​​​​ങ്ഝൗ: 19-ാം ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ഷൂ​​​​​ട്ടിം​​​​​ഗ് റേ​​​​​ഞ്ചി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്കു വീ​​​​​ണ്ടും സ്വ​​​​​ർ​​​​​ണം. പു​​​​​രു​​​​​ഷ 10 മീ​​​​​റ്റ​​​​​ർ എ​​​​​യ​​​​​ർ പി​​​​​സ്റ്റ​​​​​ൾ ടീം ​​​​​ഇ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ ഗെ​​​​​യിം​​​​​സി​​​​​ന്‍റെ അ​​​​​ഞ്ചാം ദി​​​​​നം സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. അ​​​​​ർ​​​​​ജു​​​​​ൻ സിം​​​​​ഗ് ചീ​​​​​മ, ശി​​​​​വ ന​​​​​ർ​​​​​വാ​​​​​ൾ, സ​​​​​ര​​​​​ബ്ജോ​​​​​ത് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​ട​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​സ്വ​​​​​ർ​​​​​ണം വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടു. 1734 പോ​​​​​യി​​​​​ന്‍റാ​​​​​ണ് ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണം. വെ​​​​​ള്ളി നേ​​​​​ടി​​​​​യ ചൈ​​​​​ന 1733 പോ​​​​​യി​​​​​ന്‍റാ​​​​​ണു സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 1730 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി വി​​​​​യ​​​​​റ്റ്നാം വെ​​​​​ങ്ക​​​​​ലം നേ​​​​​ടി. സ​​​​​ര​​​​​ബ്ജോ​​​​​തും അ​​​​​ർ​​​​​ജു​​​​​നും വ്യ​​​​​ക്തി​​​​​ഗ​​​​​ത ഇ​​​​​ന​​​​​ത്തി​​​​​ൽ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ങ്കി​​​​​ലും നാ​​​​​ലും എ​​​​​ട്ടും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യാ​​​​​നേ സാ​​​​​ധി​​​​​ച്ചു​​​​​ള്ളൂ. നാളെ 22-ാം ജന്മദി​​​​​ന​​​​​മാ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന സ​​​​​ര​​​​​ബ്ജോ​​​​​ത് സിം​​​​​ഗി​​​​​നു നേ​​​​​ര​​​​​ത്തേ​​​​​യു​​​​​ള്ള സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 10 മീ​​​​​റ്റ​​​​​ർ എ​​​​​യ​​​​​ർ പി​​​​​സ്റ്റ​​​​​ൾ ടീം ​​​​​സ്വ​​​​​ർ​​​​​ണം.

ഷൂ​​​​​ട്ടിം​​​​​ഗ് റേ​​​​​ഞ്ചി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​തോ​​​​​ടെ നാ​​​​​ലു സ്വ​​​​​ർ​​​​​ണം, നാ​​​​​ലു വെ​​​​​ള്ളി, അ​​​​​ഞ്ച് വെ​​​​​ങ്ക​​​​​ലം എ​​​​​ന്നി​​​​​ങ്ങ​​​​​നെ 13 മെ​​​​​ഡ​​​​​ലാ​​​​​യി. ഒ​​​​​രു ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ഇ​​​​​ന്ത്യ ഷൂ​​​​​ട്ടിം​​​​​ഗി​​​​​ലൂ​​​​​ടെ നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ഡ​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ ഹാ​​​​​ങ്ഝൗ​​​​​വി​​​​​ലേ​​​​​ത്. ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഒ​​​​​ന്നു​​​​​വ​​​​​രെ ഷൂ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം ഇ​​​​​നി​​​​​യും ഉ​​​​​യ​​​​​ർ​​​​​ന്നേ​​​​​ക്കാം.


Source link

Related Articles

Back to top button