ഹാങ്ഝൗ: സ്ക്വാഷിൽ ഇന്ത്യൻ കുതിപ്പ്. വനിതാ ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടി. പിന്നാലെ, പുരുഷ ടീം ഫൈനലിലും കടന്നു. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കൽ, അനഹത് സിംഗ്, തൻവി ഖന്ന എന്നിവടങ്ങിയ വനിതാ ടീമാണു വെങ്കലം നേടിയത്. സെമിയിൽ ഇന്ത്യൻ ടീം ഹോങ്കോംഗിനോട് 2-1നു പരാജയപ്പെട്ടു. സെമിയിൽ പരാജയപ്പെട്ട ദക്ഷിണകൊറിയയും വെങ്കലവുമായി മടങ്ങി.
പുരുഷ വിഭാഗത്തിൽ മലേഷ്യയെ 2-0 എന്ന സ്കോറിനു തകർത്താണ് അഭയ് സിംഗ്, സൗരവ് ഘോഷാൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശം. പാക്കിസ്ഥാനാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളി. ഇന്നുച്ചയ്ക്ക് 1.30നാണു ഫൈനൽ.
Source link