മെഡലുറപ്പിച്ച് പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയിൽ
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയിൽ. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നേപ്പാളിനെ 3-0നു തകർത്താണ് ഇന്ത്യ സെമിയിലേക്കു ടിക്കറ്റെടുത്തത്. ഇന്തോനേഷ്യയോ കൊറിയയോ ആകും സെമിയിൽ ഇന്ത്യയുടെ എതിരാളി. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, മിഥുൻ മഞ്ജുനാഥ് എന്നിവരാണ് സെമിയുറപ്പിച്ച ടീമിലെ അംഗങ്ങൾ. 1986 ഏഷ്യൻ ഗെയിംസിന് ശേഷം ആദ്യമായാണ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ മെഡൽ നേടുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ സ്വർണമോ വെള്ളിയോ നേടിയിട്ടില്ല.
അതേസമയം, വനിതാ ബാഡ്മിന്റണ്‍ ഡീം ക്വാർട്ടറിൽ പരാജയപ്പെട്ടു പുറത്തായി. തായ്ലൻഡിനോട് 3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരാജയം. പി.വി. സിന്ധു, ഗായത്രി ഗോപിചന്ദ്-ട്രീസ ജോളി, അഷ്മിത ചാലിയ എന്നിവരാണ് ടീമംഗങ്ങൾ.
Source link