ഹാങ്ഝൗ: ഹാങ്ഝൗവിലെ ട്രാക്കിൽനിന്ന് ഇന്ത്യക്ക് ആദ്യ മെഡൽ. വനിത ഷോട്ട് പുട്ടിൽ കിരണ്‍ ബലിയാനാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഫൈനലിലെ മൂന്നാം ശ്രമത്തിൽ 17.36 മീറ്റർ ദൂരം കണ്ടെത്തിയാണ് കിരണ്‍ മെഡൽ ബാഗിലാക്കിയത്. ആദ്യ ശ്രമത്തിൽ 15.42 മീറ്ററും രണ്ടാം ശ്രമത്തിൽ 16.84 മീറ്ററും കിരണ്‍ ഷോട്ട് പായിച്ചു. 19.58 മീറ്റർ ദൂരം എറിഞ്ഞ ചൈനയുടെ ഗോങ് ലിജിയാവോയ്ക്കാണ് സ്വർണം. ചൈനയുടെ തന്നെ സോങ് ജിയുവാൻ വെള്ളി നേടി. ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ മൻപ്രീത് കൗറിന് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 16.25 മീറ്ററാണ് മൻപ്രീതിന്റെ മികച്ച ദൂരം.
Source link