INDIALATEST NEWS

ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നേക്കും

ന്യൂഡൽഹി ∙ ലോക്സഭയിൽ ബിജെപി എംപി: രമേശ് ബിദൂഡി അധിക്ഷേപിച്ച ബിഎസ്പി അംഗം ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നേക്കും. യുപിയിലെ അംറോഹയിൽനിന്നുള്ള എംപിയായ ഡാനിഷുമായി സംസ്ഥാന പിസിസി പ്രസിഡന്റ് അജയ് റായിയും മറ്റു കോൺഗ്രസ് നേതാക്കളും കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ചേരാൻ ഡാനിഷിനു താൽപര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

ഡാനിഷിനു പിന്തുണയുമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാകില്ലെന്ന ബിഎസ്പി നേതാവ് മായാവതിയുടെ നിലപാടിനോടു യോജിപ്പില്ലാത്ത ഡാനിഷ് പാർട്ടി വിടുമെന്ന അഭ്യൂഹം ഏതാനും നാളുകളായുണ്ട്.

English Summary : Danish Ali may join in Congress


Source link

Related Articles

Back to top button