INDIAKERALAMLATEST NEWS

മണിപ്പുർ: മുഖ്യമന്ത്രിയുടെ തറവാട്ടുവീടിന് നേരെ ആക്രമണശ്രമം

കൊൽക്കത്ത ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ തറവാട്ടുവീടിനു നേരെ ആക്രമണശ്രമം. ഇംഫാൽ ഈസ്റ്റിലെ ഹെയിൻഗാങ്ങിലുള്ള അടച്ചിട്ട വീട് കത്തിക്കാനാണ് ഇന്നലെ രാത്രി ഒരു സംഘം ശ്രമിച്ചത്. അക്രമികൾ വീടിന് 100 മീറ്റർ വരെ അടുത്തെത്തിയെങ്കിലും സുരക്ഷാ സൈനികർ ഇവരെ തുരത്തിയോടിച്ചു. മെയ്തെയ് വിഭാഗക്കാരായ 2 വിദ്യാർഥികൾ  കൊല്ലപ്പെട്ടതിനു പിന്നാലെ ഇംഫാലിൽ പ്രക്ഷോഭം തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ കഴിഞ്ഞ ദിവസവും വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇംഫാൽ വെസ്റ്റിലെ ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസ് അക്രമികൾ തകർത്തു. വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. ഇതിനിടെ, മണിപ്പുർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോൾ ശ്രീനഗറിലെ സീനിയർ പൊലീസ് സൂപ്രണ്ടുമായ രാകേഷ് ബൽവാലിനെ മണിപ്പുരിലേക്ക് തിരികെ വിളിച്ചു. പുൽവാമ ഭീകരാക്രമണക്കേസ് അന്വേഷിച്ച ബൽവാലിനെ കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് മാതൃകേഡറിലേക്ക് തിരികെവിളിച്ചത്.

English Summary : Manipur:  attack attempt on Chief Minister’s home


Source link

Related Articles

Back to top button