അജ്മൽ അഭിമാനം…
തിരുവനന്തപുരം: നാലാമത് ദേശീയ ഓപ്പണ്‍ 400 മീറ്റർ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ഏക മെഡൽ വി. മുഹമ്മദ് അജ്മലിന്. പുരുഷന്മാരുടെ 400 മീറ്ററിലാണ് 46.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുവർണ നേട്ടത്തിന് അർഹനായത്. പാലക്കാട് നാരായമംഗലം വാരിയത്ത് തൊടിയിൽ വീട്ടിൽ കുഞ്ഞാലിയുടെയും ആസിയയുടെയും മകനായ അജ്മൽ ഇന്ത്യൻ നേവി ജീവനക്കാരനാണ്. ദേശീയ ഗെയിംസ് 400 മീറ്ററിൽ റിക്കാർഡ് നേട്ടത്തിന് ഉടമയായിരുന്നു.
മഹാരാഷ്ട്രയുടെ രാഹുൽ രമേശ് (47.51) വെള്ളിയും തമിഴ്നാടിന്റെ ടി. സന്തോഷ് കുമാർ (47.52) വെങ്കലും സ്വന്തമാക്കി.
Source link