ന്യൂഡൽഹി: 2025ലെ സിവിൽ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയിൽ 47 മലയാളികൾ. ആദ്യ 50 റാങ്കുകാരിൽ മലയാളികളില്ല. 57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ ശ്രീജ ജെ.എസ് ആണ് മലയാളികളിൽ മുന്നിൽ. 68-ാം റാങ്ക് നേടിയ കൊല്ലം ആശ്രാമം ഗാന്ധിനഗർ -82 നാരായണീയത്തിൽ ആദിത്യ നാരായൺ. എച്ച് രണ്ടാമതെത്തി. നൂറിനും ഇരുന്നൂറിനും ഇടയിൽ ഒൻപത് മലയാളികളുണ്ട്.ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ഒൻപതു മലയാളികളുണ്ട്. മുന്നൂറിനും അഞ്ഞൂറിനും ഇടയിൽ പതിനാലു മലയാളികൾ. തുടർന്നുള്ള റാങ്കുകളിൽ 19 മലയാളികളും സ്ഥാനം പിടിച്ചു.ഒന്നാം റാങ്ക് ഡോക്‌ടർക്ക്
Source link
സിവിൽ സർവീസിലേക്ക് 47 മലയാളികൾ

