Site icon onlinekeralanews.com

ബഹിരാകാശത്ത് എത്തി ലക്ഷ്യസ്ഥാനത്തേക്ക് പതിക്കുന്ന മിസൈൽ’; ഖമനേയിയെ യുഎസും ഇസ്രയേലും വധിച്ചത് ഇങ്ങനെ


വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തി പശ്ചമേഷ്യയിൽ യുദ്ധം പടരുമ്പോൾ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫെബ്രുവരി 28 ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ബഹിരാകാശത്തിന്റെ അറ്റം വരെ പറക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അതിമാരകമായ മിസൈലാണ് ഒരു കാലത്ത് അസാദ്ധ്യമെന്നു കരുതിയ ദൗത്യം വിജയിപ്പിച്ചത്. ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’ എന്ന മിസൈലാണ് ഖമനേയിയുടെ അന്ത്യം കുറിച്ചതെന്നാണ് റപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ മിസൈലുകളെപ്പോലെയല്ല ബ്ലൂ സ്പാരോ. വിക്ഷേപിച്ച ശേഷം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കാണ് പോകുന്നത്. അവിടെ നിന്ന് അതിവേഗത്തിൽ താഴേക്ക് പതിച്ചായിരിക്കും ലക്ഷ്യസ്ഥാനം തകർക്കുക.


Source link

Exit mobile version