‘മുണ്ടിൽ കണ്ട രക്തത്തുള്ളി’; കാൻസറിനെ തോൽപിച്ച് തിരിച്ചെടുത്ത ജീവിതം: ഡോ.പി. സുകുമാരൻ


രോഗം നേരത്തേ കണ്ടെത്തിയതും വീട്ടുകാരുടെ പിന്തുണയുമാണ് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങിവരാൻ സഹായകമായത്” – 2001ൽ വൻകുടലിൽ കാൻസർ കണ്ടെത്തി ചികിത്സയിലൂടെ പൂർണ സൗഖ്യം നേടിയതിനെക്കുറിച്ച് ഡോ.പി.സുകുമാരൻ (70) പറയുന്നു. 
രോഗം നേരത്തേ കണ്ടെത്തിയതും വീട്ടുകാരുടെ പിന്തുണയുമാണ് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങിവരാൻ സഹായകമായത്” – 2001ൽ വൻകുടലിൽ കാൻസർ കണ്ടെത്തി ചികിത്സയിലൂടെ പൂർണ സൗഖ്യം നേടിയതിനെക്കുറിച്ച് ഡോ.പി.സുകുമാരൻ (70) പറയുന്നു. 

‘‘മുണ്ടിൽ രക്തത്തുള്ളി കണ്ടത് മകളാണ്. അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോ.വിനയകുമാറിനെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു.

 തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോ.മാത്യു കോശി, ഡോ.ശുഭലാൽ, ഡോ. കുരുവിള എന്നിവരാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്. 

വൻ കുടലിന്റെ മുക്കാൽ അടിയോളം നീക്കം ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ.ജോസ് ടോം, ഡോ.മധു, ഡോ.തങ്കമ്മ എന്നിവരുടെ നേതൃത്വത്തിൽ കീമോതെറപ്പിയും നടത്തി. ഒരാഴ്ച കൊണ്ട് സുഖമായി. മൂന്നു മാസത്തിനുള്ളിൽ ജോലിക്കും കയറി.”– ഡോക്ടർ പറഞ്ഞു. 

  കുടുംബപരമായി കാൻസർ ഉണ്ടെങ്കിൽ മുൻകൂട്ടി പരിശോധനകൾ നടത്തണമെന്നും നേരത്തേ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താമെന്നും ഡോക്ടർ പറയുന്നു. ശക്തമായ ഡോക്ടർ-രോഗീ ബന്ധം ചികിത്സയുടെ ഫലസാധ്യതയ്ക്കും രോഗിയുടെ ആശ്വാസത്തിനും ഏറെ അത്യാവശ്യമാണ്. അന്തരീക്ഷ മലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങൾ കൂടിയെന്നും ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “പ്രതിദിനം കുടിക്കുന്ന മൂന്നു ലീറ്റർ വെള്ളത്തെക്കുറിച്ച് നമ്മൾ ആശങ്കപ്പെടുന്നു. 

എന്നാൽ ഒരുദിനം ശ്വസിക്കുന്ന എണ്ണായിരത്തോളം ലീറ്റർ വായുവിനെക്കുറിച്ച് ചിന്തിക്കാറില്ല. ശ്വാസം എടുത്തുകൊണ്ട് ജനിക്കുകയും ദീർഘശ്വാസം എടുത്ത് മരിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ദൈവം തന്ന ഈ വായുവിനെ മലിനമാകാതെ കാക്കണം”- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

(ശ്വാസകോശരോഗ ചികിത്സാ വിദഗ്ധനാണ്  ഡോ.പി. സുകുമാരൻ)

Content Summary: National Doctors’ Day 2023


Source link
Exit mobile version