എം​​​​​ബാ​​​​​പ്പെ ഇതിഹാസം…


പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​നി കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യ്ക്കു സ്വ​​​​​ന്തം. ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ൽ നാ​​​​​ന്‍റ്സി​​​​​നെ​​​​​തി​​​​​രാ​​​​​യ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. പി​​​​​എ​​​​​സ്ജി ക​​​​​രി​​​​​യ​​​​​റി​​​​​ൽ 247 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 201 ഗോ​​​​​ളാ​​​​​യി എം​​​​​ബാ​​​​​പ്പെ​​​​​യ്ക്ക്. പി​​​​​എ​​​​​സ്ജി മു​​​​​ൻ​​​​​ താ​​​​​ര​​​​​മാ​​​​​യ യു​​​​​റു​​​​​ഗ്വെ​​​​​യു​​​​​ടെ എ​​​​​ഡി​​​​​സ​​​​​ണ്‍ ക​​​​​വാ​​​​​നി​​​​​യു​​​​​ടെ (200 ഗോ​​​​​ൾ) പേ​​​​​രി​​​​​ലു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് എം​​​​​ബാ​​​​​പ്പെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 4-2നു ​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യാ​​​​​ണ് (12’) പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ഗോ​​​​​ൾ വേ​​​​​ട്ട തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ഡാ​​​​​നി​​​​​ലൊ പെ​​​​​രേ​​​​​ര (60’), എം​​​​​ബാ​​​​​പ്പെ (90+2’) എ​​​​​ന്നി​​​​​വ​​​​​രും ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​രു ഗോ​​​​​ൾ സെ​​​​​ൽ​​​​​ഫി​​​​​ലൂ​​​​​ടെ എ​​​​​ത്തി.


Source link

Exit mobile version