സൂപ്പർ കപ്പ് സൂപ്പറാക്കാൻ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണ് അസുഖകരമായി അവസാനിപ്പിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത ലക്ഷ്യം സൂപ്പർ കപ്പ്. ഐഎസ്എൽ പോരാട്ടം അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സ് കളിക്കാർക്കു വിശ്രമം അനുവദിച്ചു. ഈ മാസം അവസാനത്തോടെ സൂപ്പർ കപ്പിനുള്ള പരിശീലനം ആരംഭിക്കും. സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്. ഏപ്രിൽ എട്ടു മുതൽ 25 വരെയാണ് 2023 സൂപ്പർ കപ്പ് അരങ്ങേറുക. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണു സൂപ്പർ കപ്പ് തിരിച്ചെത്തുന്നത്. എഫ്സി ഗോവയാണ് നിലവിലെ ചാന്പ്യന്മാർ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സൂപ്പർ കപ്പ് അരങ്ങേറുക. ഐഎസ്എല്ലിലെ മുഴുവൻ ടീമുകളും 2022-23 ഐ ലീഗ് ചാന്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും സൂപ്പർ കപ്പിന് നേരിട്ടു യോഗ്യത നേടി. ഏപ്രിൽ 21, 22 തീയതികളിലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. ഏപ്രിൽ 25നാണ് ഫൈനൽ.
Source link