SPORTS

കൗ​ർ ത​ക​ർ​ത്തു


മും​ബൈ: പ്ര​ഥ​മ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ ഉ​ജ്വ​ല ബാ​റ്റിം​ഗ്. 30 പ​ന്തി​ൽ 65 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ മി​ക​വി​ൽ മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207 റ​ൺ​സ് നേ​ടി. 14 ഫോ​റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ഇ​ന്നിം​ഗ്സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്കു​വേ​ണ്ടി അ​മേ​ലി​യ കേ​ർ 24 പ​ന്തി​ൽ ആ​റ് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 45 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഹെ​യ്‌​ലി മാ​ത്യൂ​സ് 31 പ​ന്തി​ൽ 47 റ​ൺ​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തിന് 12.4 ഓവറിൽ 49 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു.


Source link

Related Articles

Back to top button