നെടുമ്പാശേരി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്കി. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ ഗോ എയര്‍ വിമാനത്തിലാണ് താരങ്ങള്‍ നെടുമ്പാശേരിയിലെത്തിയത്. റഫറിയുടെ നിലപാട് വിവാദമായതിനെത്തുടര്‍ന്നു കളിക്കളം വിട്ട ബ്ലാസ്റ്റേഴ്സ് താരങ്ങളെ ആരാധകർ മഞ്ഞ ജേഴ്സിയണിഞ്ഞ് ആടിയും പാടിയുമാണ് വരവേറ്റത്. വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല.
വെള്ളിയാഴ്ച ബംഗളൂരു എഫ്സിക്കെതിരായ മത്സരം എക്സ്ട്രാ ടൈമില്‍ എത്തിനില്‍ക്കേ ഗോള്‍ വിവാദത്തെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചത്. അധിക സമയത്ത് സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദത്തിനും ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിനും കാരണമായത്.
Source link