ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് 9 വി​​​​​ക്ക​​​​​റ്റ് ജ​​​​​യം


ഇ​​​​​ൻ​​​​​ഡോ​​​​​ർ: ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ മി​​​​​ന്നും ജ​​​​​യം. ഇ​​​​​ന്ത്യ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച 76 റ​​​​​ണ്‍​സ് ല​​​​​ക്ഷ്യം ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. നാ​​​​​ലു മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ദ്യജ​​​​​യ​​​​​മാ​​​​​ണി​​ത്. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ 2-1ന് ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ്. സ്കോ​​​​​ർ: ഇ​​​​​ന്ത്യ 109, 163, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 197, 78/1. 1998നു​​​​​ശേ​​​​​ഷം ആ​​​​​ദ്യം 1998നു ​​​​​ശേ​​​​​ഷം ടോ​​​​​സ് നേ​​​​​ടി ഇ​​​​​ന്ത്യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ ടെ​​​​​സ്റ്റി​​​​​ൽ തോ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യം. 1998ൽ ​​​​​ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ ഇ​​​​​തി​​​​​നു മു​​​​​ന്പ് ടോ​​​​​സ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം ഓ​​​​​സീ​​​​​സി​​​​​നെ​​​​​തി​​​​​രേ തോ​​​​​റ്റ​​​​​ത്. നാ​​​​​ലി​​​​​ൽ ജ​​​​​യി​​​​​ച്ചാ​​​​​ൽ ഇ​​​​​ന്ത്യ ഫൈ​​​​​ന​​​​​ലി​​​​​ൽ ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി ആ​​​​​രാ​​​​​യി​​​​​രി​​​​​ക്കും…? ഇ​​​​​ന്ത്യ​​​​​യോ ശ്രീ​​​​​ല​​​​​ങ്ക​​​​​യോ…? ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ടെ​​​​​സ്റ്റി​​​​​ൽ ഒ​​​​​ന്പ​​​​​തു വി​​​​​ക്ക​​​​​റ്റ് ജ​​​​​യം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. ജൂ​​​​​ണ്‍ ഏ​​​​​ഴ് മു​​​​​ത​​​​​ൽ 11 വ​​​​​രെ ഓ​​​​​വ​​​​​ലി​​​​​ൽ ആ​​​​​ണ് ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ൽ.

ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ നാ​​​​​ല് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ജ​​​​​യം അ​​​​​നി​​​​​വാ​​​​​ര്യം. മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്പ​​​​​ത് മു​​​​​ത​​​​​ൽ 13 വ​​​​​രെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ x ഓ​​​​​സ്ട്രേ​​​​​ലി​​​​​യ നാ​​​​​ലാം ടെ​​​​​സ്റ്റ്. നാ​​​​​ലാം ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ന്ത്യ ജ​​​​​യി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ വ​​​​​ഴി തു​​​​​റ​​​​​ക്കും. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര എ​​​​​വേ ടെ​​​​​സ്റ്റി​​​​​ൽ 2-0ന് ​​​​​ജ​​​​​യി​​​​​ച്ചാ​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കു ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ങ്ങും. ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ടെ​​​​​സ്റ്റി​​​​​ൽ ജ​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ 68.52 പോ​​​​​യി​​​​​ന്‍റ് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യാ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. ഇ​​​​​ന്ത്യ (60.29), ശ്രീ​​​​​ല​​​​​ങ്ക (53.33), ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക (52.38) ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.


Source link

Exit mobile version