കൊച്ചി ജയിച്ചു നിർത്തി

കൊച്ചി: പ്രൈം വോളിബോൾ 2023 സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു ജയം. മുംബൈ മെറ്റിയോസിനെ ഒന്നിനെതിരേ നാല് സെറ്റുകൾക്ക് കീഴടക്കിയാണ് കൊച്ചി ഈ സീസൺ പോരാട്ടം നിർത്തിയത്. സ്കോർ: 15-14, 15-11, 15-12, 12-15, 15-10. കൊച്ചി ജയിച്ചതോടെ ബംഗളൂരു ടോർപ്പിഡോസ് സെമി ഫൈനൽ സ്ഥാനം സ്വന്തമാക്കി. കൊച്ചിയെ അഞ്ച് സെറ്റിനു കീഴടക്കിയാൽ മുംബൈക്ക് സെമിയിൽ ഇടംപിടിക്കാമായിരുന്നു. അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, കോൽക്കത്ത തണ്ടർബോൾട്ട്സ്, കാലിക്കട്ട് ഹീറോസ് എന്നീ ടീമുകൾ നേരത്തേ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന അവസാന ലീഗ് റൗണ്ട് പോരാട്ടത്തിൽ അഹമ്മദാബാദും കോൽക്കത്തയും ഏറ്റുമുട്ടും. രാത്രി ഏഴിനാണ് മത്സരം.
ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റുമായി കൊച്ചി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കൊച്ചിയുടെ അവസാന മത്സരത്തിനു സാക്ഷ്യംവഹിക്കാനായി ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് എത്തിയിരുന്നു.
Source link